
എഞ്ചിനീയറിങ് പഠിച്ച വനിതകളാണോ? ഇന്ത്യൻ ആർമിയിൽ ഓഫീസറാകാൻ ഇതാ അവസരം
പ്രതിരോധ സേനാംഗങ്ങളുടെ വിധവകൾക്കും ടെക്നിക്കൽ, നോൺ-ടെക്നിക്കൽ (Non-UPSC) വിഭാഗങ്ങളിൽ അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 6.

വനിതകൾക്ക് ഇന്ത്യൻ സൈന്യത്തിൽ ചേരാനുള്ള മികച്ച അവസരം. അവിവാഹിതയായ എഞ്ചിനീയറിങ് ബിരുദധാരികൾക്ക് കമ്മീഷൻഡ് ഓഫീസറായി പ്രവേശനം നേടാം.ഇന്ത്യൻ ആർമി 2027 ഏപ്രിലിൽ ആരംഭിക്കുന്ന 68-ാമത് ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്നിക്കൽ) വനിതാ കോഴ്‌സിലേക്കുള്ള (SSCW Tech-68) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
പ്രതിരോധ സേനാംഗങ്ങളുടെ വിധവകൾക്കും ടെക്നിക്കൽ, നോൺ-ടെക്നിക്കൽ (Non-UPSC) വിഭാഗങ്ങളിൽ അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 6.
ഒഴിവുകളുടെ വിശദാംശങ്ങൾ
സിവിൽ / ആർക്കിടെക്ചർ – 7
കംപ്യുട്ടർ സയൻസ് / ഐ.ടി – 4
ഇലക്ട്രിക്കൽ – 3
ഇലക്ട്രോണിക്സ് – 6
മെക്കാനിക്കൽ / പ്രൊഡക്ഷൻ / എയറോനോട്ടിക്കൽ – 9
പ്രതിരോധ സേനാംഗങ്ങളുടെ വിധവകൾ (ടെക് & നോൺ-ടെക്) – 2
ആർക്കെല്ലാം അപേക്ഷിക്കാം?
ഇന്ത്യൻ പൗരത്വമുള്ളവർക്കും വിജ്ഞാപനത്തിൽ വ്യക്തമാക്കിയ മറ്റ് അർഹർക്കും അപേക്ഷിക്കാം.
വിവാഹിതയല്ലാത്ത വനിതാ എഞ്ചിനീയറിങ് ബിരുദധാരികൾ അല്ലെങ്കിൽ 2027 ഏപ്രിൽ 1-നകം ഫലം ലഭിക്കുന്ന ഫൈനൽ ഇയർ വിദ്യാർത്ഥിനികൾ അപേക്ഷിക്കാൻ അർഹരാണ്.
പ്രതിരോധ സേനാംഗങ്ങളുടെ വിധവകൾക്ക് ടെക്നിക്കൽ വിഭാഗത്തിൽ ബി.ഇ/ബി.ടെക് യോഗ്യതയും, നോൺ-ടെക്നിക്കൽ വിഭാഗത്തിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും മതിയാകും. ഇവർക്കുള്ള പരമാവധി പ്രായപരിധി 35 വയസ്സ് ആണ്.
ശാരീരിക യോഗ്യത
അപേക്ഷകർ താഴെപ്പറയുന്ന അടിസ്ഥാന ശാരീരിക മാനദണ്ഡങ്ങൾ പാലിക്കണം.
2.4 കിലോമീറ്റർ ഓട്ടം: 13 മിനിറ്റിനുള്ളിൽ
പുഷ്-അപ്പ്: 15
പുൾ-അപ്പ്: 2
സിറ്റ്-അപ്പ്: 25
നീന്തൽ അറിഞ്ഞിരിക്കണം
WHAT TO READ NEXT

SBI: ബാങ്ക് ജോലിക്ക് തയ്യാറാണോ?, 1500 ഒഴിവുകൾ, പ്രൊബേഷനറി ഓഫീസർ
തെരഞ്ഞെടുപ്പ് നടപടിക്രമം
ഓൺലൈൻ അപേക്ഷ സമർപ്പിക്കൽ
അക്കാദമിക് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ഷോർട്ട്‌ലിസ്റ്റിംഗ്
5 ദിവസത്തെ SSB (Services Selection Board) അഭിമുഖം
മെഡിക്കൽ പരിശോധന
മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരണം
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Indian Army SSC Tech 68 Recruitment 2026 Apply for Women Officers Before August 6
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





