
ഇന്ത്യൻ റെയർ എർത്ത്‌സിൽ പെയ്ഡ് അപ്രന്റീസ് ആകാം, മാർച്ച് 15 വരെ അപേക്ഷിക്കാം
ഗ്രാജുവേറ്റ് അപ്രന്റീസുകൾ, ടെക്നീഷ്യൻ അപ്രന്റീസുകൾ, ട്രേഡ് അപ്രന്റീസുകൾ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത്‌സ് ലിമിറ്റഡിൽ (IREL) വിവിധ കോഴ്സുകൾ പഠിച്ചവരെ പെയ്ഡ് അപ്രന്റീസ് ആയി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഐടിഐ,ഡിപ്ലോമ,ബിരുദം, ബിടെക്, എംബിഎ, പി ജിഡിഎം യോഗ്യതയുള്ളവരെയാണ് അപ്രന്റീസ് ആയി നിയമിക്കുന്നത്. എല്ലാ വിഭാഗത്തിലുമായി 30 ഒഴിവുകളാണ് ഉള്ളത്.
ഗ്രാജുവേറ്റ് അപ്രന്റീസുകൾ, ടെക്നീഷ്യൻ അപ്രന്റീസുകൾ, ട്രേഡ് അപ്രന്റീസുകൾ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്
വിദ്യാഭ്യാസ യോഗ്യത: റഗുലർ ഫുൾടൈം മോഡിൽ മാത്രം നേടിയ ട്രേഡ് പ്രകാരമുള്ള (ബി ടെക്, ബി കോം, ഡിപ്ലോമ, ബി എസ്‌സി, എംബിഎ/പിജി എച്ച്ആർ/പിഎംഐ ആൻഡ് ഐആർ,ഐടിഐ).
പ്രായപരിധി: 18 - 25 വയസ്സ് (15-03-2026ന്) എസ്‌സി/എസ്ടി വിഭാഗത്തിൽപ്പെട്ടവർക്ക് അഞ്ച് വർഷം, 5 വർഷം വരെയും ഒബിസി (എൻസിഎൽ) വിഭാഗത്തിന് മൂന്ന് വർഷം പിഡബ്ല്യുബിഡി വിഭാഗത്തിൽപ്പെട്ടവർക്ക് 10 വർഷം ഇളവ് ഉയർന്ന പ്രായപരിധിയിൽ ലഭിക്കും.
1992 ലെ അപ്രന്റീസ്ഷിപ്പ് നിയമങ്ങളും സർക്കാർ വിജ്ഞാപനങ്ങളും പ്രകാരമുള്ള സ്റ്റൈപൻഡ്. ഇതിന് പുറമെ 1,500 രൂപയുടെ ഭക്ഷണ കൂപ്പണും നൽകും.
ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.ഔദ്യോഗിക വിജ്ഞാപന പ്രകാരം അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 15 (15-03-2026) ആണ്.
അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ്: irel.co.in.
News Now
രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
Summary
Job Alert: Indian Rare Earths Limited (IREL) has invited applications for Paid Apprentice positions. Eligible candidates can apply online until March 15.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



