ജെഎൻയുവിൽ അവസരം! 267 നോൺ-ടീച്ചിംഗ് തസ്തികകൾ; പത്താം ക്ലാസ് മുതൽ യോഗ്യത

പത്താം ക്ലാസ് മുതൽ മാസ്റ്റർ ബിരുദം വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

JNU Recruitment 2026
JNU Recruitment 2026 Apply Online for 267 Non-Teaching Permanent Vacancies.
Edited by :Joice Daniel
Last Updated :23 ജൂലൈ 2026, 2:36 pm IST

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (JNU) വിവിധ നോൺ-ടീച്ചിംഗ് തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 267 ഒഴിവുകളാണ് ഉള്ളത്. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗങ്ങളിലായി 35 ഓളം വ്യത്യസ്ത തസ്തികകളിലാണ് ഒഴിവുകൾ. പത്താം ക്ലാസ് മുതൽ മാസ്റ്റർ ബിരുദം വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 27.

പ്രധാന തസ്തികകൾ

  • ഗ്രൂപ്പ്-എ: എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് ലൈബ്രേറിയൻ, അസിസ്റ്റന്റ് രജിസ്ട്രാർ, പബ്ലിക് റിലേഷൻസ് ഓഫീസർ,റിസർച്ച് ഓഫീസർ,സിസ്റ്റം അനലിസ്റ്റ്,ക്യൂറേറ്റർ.

  • ഗ്രൂപ്പ്-ബി: സെക്ഷൻ ഓഫീസർ, പ്രൈവറ്റ് സെക്രട്ടറി, സീനിയർ അസിസ്റ്റന്റ്, പേഴ്സണൽ അസിസ്റ്റന്റ്, ജൂനിയർ എഞ്ചിനീയർ (സിവിൽ), കംപ്യുട്ടർ ഓപ്പറേറ്റർ, അസിസ്റ്റന്റ് ആർക്കൈവിസ്റ്റ്.

  • ഗ്രൂപ്പ്-സി: സെമി പ്രൊഫഷണൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജർ (ഗസ്റ്റ് ഹൗസ്),സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ,ലബോറട്ടറി അസിസ്റ്റന്റ്, ഡ്രാഫ്റ്റ്‌സ്മാൻ,വർക്സ് അസിസ്റ്റന്റ് (വയർമാൻ, ടെലിഫോൺ വയർമാൻ, കാർപെന്റർ, മേസൺ, പ്ലംബർ, പമ്പ് ഓപ്പറേറ്റർ, മീറ്റർ റീഡർ).

  • ലിഫ്റ്റ് ഓപ്പറേറ്റർ,ജൂനിയർ അസിസ്റ്റന്റ്,കുക്ക്,മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (ഓഫീസ് അറ്റൻഡന്റ്),മെസ് ഹെൽപ്പർ,എഞ്ചിനീയറിംഗ് അറ്റൻഡന്റ് / ഖലാസി (സിവിൽ/ഇലക്ട്രിക്കൽ),ലബോറട്ടറി അറ്റൻഡന്റ്,ലൈബ്രറി അറ്റൻഡന്റ്,ആനിമൽ അറ്റൻഡന്റ്,ഗ്രൗണ്ട്സ്മാൻ,ആന്റി-മലേറിയ വർക്കർ.

തെരഞ്ഞെടുപ്പ് രീതി

രണ്ട് ഘട്ടങ്ങളായുള്ള ഒബ്ജക്ടീവ് പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും. ടൈപ്പിംഗ്, സ്റ്റെനോഗ്രാഫി ആവശ്യമായ തസ്തികകൾക്ക് സ്കിൽ ടെസ്റ്റും ഉണ്ടായിരിക്കും.

കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം ഗ്രൂപ്പ് 'ബി', ഗ്രൂപ്പ് 'സി' തസ്തികകൾക്ക് അഭിമുഖം (Interview) ഉണ്ടായിരിക്കുന്നതല്ല. ഗ്രൂപ്പ് 'എ' തസ്തികകൾക്ക് പരീക്ഷയോടൊപ്പം അഭിമുഖവും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

News Now

Summary

JNU Recruitment 2026 Apply Online for 267 Non-Teaching Permanent Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics