ഏഴാം ക്ലാസ് കഴിഞ്ഞവർക്ക് സർക്കാർ ജോലി; ഫോറസ്റ്റ് വാച്ചർ ഉൾപ്പെടെ നിരവധി ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

വാച്ചർ,വാർഡൻ തുടങ്ങിയ നിരവധി തസ്തികകളിൽ ആണ് ഒഴിവുകൾ ഉള്ളത്. ഏഴാം ക്ലാസ് പാസാവായർക്ക് അപേക്ഷിക്കാം.

Kerala PSC 2026
Kerala Forest Department Recruitment 2026 Vacancies for Watcher, Warden and Other Posts
Edited by :Joice Daniel
Last Updated :21 ഓഗസ്റ്റ് 2026, 2:47 pm IST

വനം വന്യജീവി വകുപ്പിൽ വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കി. വാച്ചർ,വാർഡൻ തുടങ്ങിയ നിരവധി തസ്തികകളിൽ ആണ് ഒഴിവുകൾ ഉള്ളത്. ഏഴാം ക്ലാസ് പാസാവായർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 02.

1. വകുപ്പ് : വനം വന്യജീവി

2. തസ്തികയുടെ പേര് : സർവ്വേ ലാസ്കേഴ്സ്, ഡിപ്പോ ആന്റ് വാച്ച് സ്റ്റേഷൻ വാച്ചേഴ്സ്, പ്ലാന്റേഷൻ വാച്ചേഴ്സ് ആന്റ് മേസ്ട്രീസ്, റ്റി.ബി വാച്ചേഴ്സ് ആന്റ് ബംഗ്ലാവ് വാച്ചേഴ്സ്, ടിമ്പർ സൂപ്പർവൈസേഴ്സ്, തോപ്പ് വാർഡൻ, റിസർവ് വാച്ചേഴ്സ്, താന വാച്ചേഴ്സ് ആന്റ് ഡിസ്പെൻസറി അറ്റന്റന്റ്സ്.

3. ശമ്പളം : 23,000 - 50,200/-

4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

5. നിയമനരീതി : നേരിട്ടുളള നിയമനം.

6. പ്രായപരിധി : 18-40; ഉദ്യോഗാർത്ഥികൾ 02.01. 1986 നും 01.01.2008- നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ.

7. യോഗ്യതകൾ:

വിദ്യാഭ്യാസം: ഏഴാം സ്റ്റാൻഡേർഡ് പാസ്സായിരിക്കേണ്ടതും ബിരുദം പാസ്സാകാൻ പാടില്ലാത്തതുമായിരിക്കണം.

ശാരീരിക യോഗ്യതകൾ: ഉയരം : കുറഞ്ഞത് 163 സെ.മീ. നെഞ്ചളവ് : കുറഞ്ഞത് 79 സെ.മീ ഉം പൂർണ്ണ വികാസത്തിൽ കുറഞ്ഞത് 5 സെ.മീ വികാസവും.

8. അപേക്ഷ സമർപ്പിക്കുന്ന രീതി :

a) ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷന്‍' പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

Kerala Forest Department Recruitment 2026 Vacancies for Watcher, Warden and Other Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics