
ഹാർബർ എഞ്ചിനീയറിങ് വകുപ്പിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ്; അപേക്ഷ ക്ഷണിച്ചു
സിവിൽ, മെക്കാനിക്കൽ, ഐടി/ കംപ്യുട്ടർ സയൻസ് ആൻഡ് ഇലക്ട്രിക്കൽ വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്.

ഹാർബർ എഞ്ചിനീയറിങ് വകുപ്പിലെ വിവിധ ഓഫീസുകളിൽ ഗ്രാജ്വേറ്റ് ഇന്റേൺസിനെ നിയമിക്കുന്നു. സിവിൽ, മെക്കാനിക്കൽ, ഐടി/ കംപ്യുട്ടർ സയൻസ് ആൻഡ് ഇലക്ട്രിക്കൽ വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്. ഇന്റേൺഷിപ്പ് കാലാവധി ഒരു വർഷമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 30.
വിദ്യാഭ്യസ യോഗ്യത
എം.ടെക് ഇൻ സ്ട്രക്ചറൽ എഞ്ചിനിയറിങ്
ബി.ടെക് ഇൻ സിവിൽ എഞ്ചിനിയറിങ്
ബി.ടെക് ഇൻ ഇലക്ട്രിക്കൽ എഞ്ചിനിയറിങ്
എംസിഎ അല്ലെങ്കിൽ ബി.ടെക് ഇൻ കംപ്യുട്ടർ സയൻസ്
ബി.ടെക് ഇൻ ഐടി/ ബി.ടെക് ഇൻ മെക്കാനിക്കൽ എഞ്ചിനിയറിങ്
മറ്റ് നിബന്ധനകൾ
ബന്ധപ്പെട്ട കോഴ്സിൽ 70 ശതമാനത്തിൽ കുറയാത്ത മാർക്ക് ആവശ്യമാണ്.
കേരളത്തിൽ സ്ഥിരതാമസമാക്കിയവർ ആയിരിക്കണം.
കേരളത്തിലെ ഏതെങ്കിലുമൊരു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം
അപേക്ഷകൾ വെള്ളക്കടലാസിൽ തയ്യാറാക്കി പാസ്പോർട്ട് സൈസ് ഫോട്ടോയൊടൊപ്പം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്റ്റർ നമ്പർ, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ആഗസ്റ്റ് 30 ന് മുൻപ് ''ചീഫ് എൻജിനിയറുടെ കാര്യാലയം, ഹാർബർ എൻജിനിയറിങ് വകുപ്പ്, കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം – 695009'' വിലാസത്തിൽ ലഭ്യമാക്കണം.
WHAT TO READ NEXT

കൊച്ചി ഭാരത് പെട്രോളിയത്തിൽ അവസരം; ഡിപ്ലോമ യോഗ്യത,154 ഒഴിവുകൾ
കൂടുതൽ വിവരങ്ങൾക്ക്: www.hed.kerala.gov.in, 0471-2459365/2459159, email: ce.hed@kerala.gov.in.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Kerala Harbour Engineering Department Invites Applications for Graduate Intern Posts.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates








