
എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ അവസരം; 20 ഒഴിവുകൾ, അവസാന ഒക്ടോബർ 12
മെക്കാനിക്കൽ, മെറ്റലർജിക്കൽ, ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഭാഗങ്ങളിലുള്ള ബി.ഇ, ബി.ടെക് ,ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ (EIL) എഞ്ചിനീയറിങ് ബിരുദധാരികൾക്ക് അവസരം. അസോസിയേറ്റ് എഞ്ചിനീയർ ഗ്രേഡ്-I തസ്തികയിലാണ് 20 ഒഴിവുകളാണുള്ളത്. മെക്കാനിക്കൽ, മെറ്റലർജിക്കൽ, ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഭാഗങ്ങളിലുള്ള ബി.ഇ, ബി.ടെക് ,ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന ഒക്ടോബർ 12.
ഒഴിവുകൾ
അസോസിയേറ്റ് എൻജിനീയർ ഗ്രേഡ്-I
ഇൻസ്പെക്ഷൻ മെക്കാനിക്കൽ/മെറ്റലർജിക്കൽ: 16
ഇൻസ്പെക്ഷൻ ഇലക്ട്രിക്കൽ: 4
യോഗ്യതയും പ്രവൃത്തിപരിചയവും
മെക്കാനിക്കൽ/മെറ്റലർജിക്കൽ തസ്തികയിലേക്ക് മെക്കാനിക്കൽ അല്ലെങ്കിൽ മെറ്റലർജിക്കൽ എഞ്ചിനീയറിങ്ങിൽ ബി.ഇ, ബി.ടെക് ,ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യത വേണം.
ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പോസ്റ്റ് ക്വാളിഫിക്കേഷൻ പ്രവൃത്തിപരിചയവും ആവശ്യമാണ്.
പ്രഷർ വെസലുകൾ, ഹീറ്റ് എക്സ്ചേഞ്ചറുകൾ, കോളങ്ങൾ, ടവറുകൾ, റിയാക്ടറുകൾ തുടങ്ങിയ ഉപകരണങ്ങളുടെ ഇൻസ്പെക്ഷൻ പരിചയം അഭികാമ്യമാണ്.
ഇലക്ട്രിക്കൽ തസ്തികയിലേക്ക് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബി.ഇ, ബി.ടെക് ,ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യത വേണം.
ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ഇൻസ്പെക്ഷൻ മേഖലയിൽ രണ്ട് വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തിപരിചയം ആവശ്യമാണ്.
പ്രായപരിധി
അപേക്ഷകന്റെ പരമാവധി പ്രായം 32 വയസാണ്. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്
അപേക്ഷകളും സർട്ടിഫിക്കറ്റുകളും പരിശോധിച്ച ശേഷം വ്യക്തിഗത അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. യോഗ്യതയുള്ളവർ EILയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
WHAT TO READ NEXT

ദക്ഷിണ റെയിൽവേയിൽ സ്കൗട്ട് & ഗൈഡുകാർക്ക് അവസരം; നിയമനം കേരളത്തിൽ !
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
EIL Recruitment 20 Associate Engineer Vacancies for Engineering Graduates.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






