പ്രിൻസിപ്പൽ തസ്തികയിൽ ജോലി നേടാം; ന്യൂനപക്ഷക്ഷേമ വകുപ്പിൽ അവസരം, നിരവധി ഒഴിവുകൾ

യൂണിവേഴ്‌സിറ്റികളിലോ സർക്കാർ/എയ്ഡഡ് കോളേജുകളിലോ പ്രിൻസിപ്പൽ അല്ലെങ്കിൽ അധ്യാപക തസ്തികയിൽ നിന്ന് വിരമിച്ചവർക്കും അവസരം

Kerala Minority Welfare Department
Kerala Minority Welfare Department Invites Applications for Principal Posts.
Edited by :Joice Daniel
Last Updated :7 ജൂലൈ 2026, 10:10 am IST

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിലുള്ള യുവജന പരിശീലനകേന്ദ്രങ്ങളിലേക്ക് പ്രിൻസിപ്പൽ തസ്തികയിൽ നിയമനം നടത്തുന്നു. തിരുവനന്തപുരം, പത്തനംതിട്ട, കായംകുളം, ആലുവ, തൊടുപുഴ, കൊടുങ്ങല്ലൂർ, വളാഞ്ചേരി, വേങ്ങര, തലശ്ശേരി, പേരാമ്പ്ര എന്നിവിടങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം. യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.

യോഗ്യത: യൂണിവേഴ്‌സിറ്റികളിലോ സർക്കാർ/എയ്ഡഡ് കോളേജുകളിലോ പ്രിൻസിപ്പൽ അല്ലെങ്കിൽ അധ്യാപക തസ്തികയിൽ നിന്ന് വിരമിച്ചവരോ, സർക്കാർ കോളേജ്/യൂണിവേഴ്‌സിറ്റി അധ്യാപക നിയമനത്തിന് യു.ജി.സി/എ.ഐ.സി.ടി.ഇ നിഷ്‌കർഷിച്ച യോഗ്യതയുള്ളവരോ ആയിരിക്കണം.

പ്രായപരിധി: 2026 ജനുവരി 1 അടിസ്ഥാനമാക്കി 25 മുതൽ 67 വയസ് വരെ.

മുൻഗണന: വിദ്യാഭ്യാസ സ്ഥാപന മേധാവിയായോ പരീക്ഷാ പരിശീലനകേന്ദ്രങ്ങളുടെ ചുമതലയിലോ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം, ശാസ്ത്ര-മാനവിക വിഷയങ്ങളിലെ അധ്യാപന-ഗവേഷണ പരിചയം, സർക്കാർ പദ്ധതി നിർവഹണ പരിചയം എന്നിവയുള്ളവർക്ക് മുൻഗണന ലഭിക്കും.

അഭിമുഖം

  • തിരുവനന്തപുരം, പത്തനംതിട്ട, കായംകുളം, ആലുവ, തൊടുപുഴ കേന്ദ്രങ്ങളിലേക്കുള്ള അഭിമുഖം ജൂലൈ 16 ന് നടക്കും.

  • കൊടുങ്ങല്ലൂർ, വളാഞ്ചേരി, വേങ്ങര, തലശ്ശേരി, പേരാമ്പ്ര കേന്ദ്രങ്ങളിലേക്കുള്ള അഭിമുഖം ജൂലൈ 17 ന് നടക്കും.

സ്ഥലം &സമയം

  • തിരുവനന്തപുരം വികാസ് ഭവൻ,

    നാലാം നില,ഫിഷറീസ് വകുപ്പിന്റെ കോൺഫറൻസ് ഹാൾ

  • സമയം: രാവിലെ 10 മണിക്ക്

താൽപര്യമുള്ളവർ പൂർണമായ ബയോഡാറ്റ, മാർക്ക് ലിസ്റ്റുകൾ, യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: www.mwdscholarship.kerala.gov.in
ഫോൺ: 0471-2300526, 0471-2302090.

News Now

Summary

Kerala Minority Welfare Department Invites Applications for Principal Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates