പി.ജി മെഡിക്കൽ പ്രവേശനം: രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടി ആരംഭിച്ചു

രണ്ടാം ഘട്ട അലോട്ട്‌മെന്റിൽ പങ്കെടുക്കുന്ന അപേക്ഷകർക്ക് ഓപ്ഷൻ കൺഫർമേഷൻ, ഒഴിവാക്കൽ, പുനക്രമീകരണം എന്നിവ ചെയ്യാനുള്ള സൗകര്യം കാൻഡിഡേറ്റ് പോർട്ടലിൽ ലഭ്യമാണ്.

Kerala PG Medical Admission
Kerala PG Medical Admission 2025 Second Phase Allotment Begins Special arrangement
Last Updated :11 December 2025, 5:42 pm IST
Edited by :JOICE MON D L

കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (ആർ.സി.സി), സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ പി.ജി മെഡിക്കൽ 2025 സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചതായി പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു.

രണ്ടാം ഘട്ട അലോട്ട്‌മെന്റിൽ പങ്കെടുക്കുന്ന അപേക്ഷകർക്ക് ഓപ്ഷൻ കൺഫർമേഷൻ, ഒഴിവാക്കൽ, പുനക്രമീകരണം എന്നിവ ചെയ്യാനുള്ള സൗകര്യം കാൻഡിഡേറ്റ് പോർട്ടലിൽ ലഭ്യമാണ്. അടുത്ത ഘട്ടത്തിലേക്ക് പരിഗണിക്കപ്പെടുന്നതിനായി ഈ നടപടികൾ നിർബന്ധിതമാണ്.

അപേക്ഷകർ ഡിസംബർ 17 വൈകിട്ട് 5 മണിക്കകം മുകളിലെ പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. സംശയങ്ങൾക്കായി ഹെൽപ്പ് ലൈനുകൾ: 0471-2332120, 2338487.

News Now

Summary

Education news: Kerala PG Medical Admission 2025 Second Phase Allotment Begins.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics