ബി.ഫാം, എം.ഫാം അഡ്മിഷൻ അലോട്ട്മെന്റുകൾ പ്രസിദ്ധീകരിച്ചു

2025 അധ്യയന വർഷത്തേക്കുള്ള സർക്കാർ ഫാർമസി കോളേജുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും ബി.ഫാം ലാറ്ററൽ എൻട്രി കോഴ്‌സിലേക്കുള്ള ആദ്യഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in ൽ ലഭ്യമാണ്.

B.Pharm Allotments
Kerala Releases B.Pharm and M.Pharm Admission Allotmentsfile
Last Updated :10 December 2025, 5:58 pm IST
Edited by :JOICE MON D L

കേരളത്തിലെ ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികളുടെ ഭാഗമായി ബി.ഫാം, എം.ഫാം അലോട്ട്‌മെന്റുകൾ പ്രസിദ്ധീകരിച്ചതായി പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചു ഫലം പരിശോധിക്കാം.

ബി.ഫാം (ലാറ്ററൽ എൻട്രി) ആദ്യഘട്ട അലോട്ട്‌മെന്റ്

2025 അധ്യയന വർഷത്തേക്കുള്ള സർക്കാർ ഫാർമസി കോളേജുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും ബി.ഫാം ലാറ്ററൽ എൻട്രി കോഴ്‌സിലേക്കുള്ള ആദ്യഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in ൽ ലഭ്യമാണ്.
അലോട്ട്‌മെന്റ് ലഭിച്ചവർ അലോട്ട്‌മെന്റ് മെമ്മോയും അസ്സൽ രേഖകളും സഹിതം ഡിസംബർ 15 വൈകിട്ട് 4നകം ബന്ധപ്പെട്ട കോളേജുകളിൽ ഹാജരായി അഡ്മിഷൻ നേടണം.

എം.ഫാം മോപ്-അപ് അലോട്ട്‌മെന്റ്
2025–26 അധ്യയന വർഷത്തെ എം.ഫാം കോഴ്‌സിലേക്കുള്ള താത്ക്കാലിക മോപ്-അപ് അലോട്ട്‌മെന്റ് ലിസ്റ്റും www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

വിശദവിവരങ്ങൾക്ക്:
0471-2332120, 0471-2338487, 0471-2525300

News Now

Summary

Career news: Kerala Releases B.Pharm and M.Pharm Admission Allotments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates