
കേരള യൂണിവേഴ്സിറ്റിയിൽ ഡേറ്റ അസിസ്റ്റന്റ് ഒഴിവുകൾ,കരാർ അടിസ്ഥാനത്തിൽ നിയമനം;ബിരുദമുള്ളവർക്ക് മാർച്ച് 20 വരെ അപേക്ഷിക്കാം
നിർദ്ദിഷ്ട വിഷയങ്ങളിൽ ബിഎ, ബിഎസ് സി ബിരുദമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം.
സംസ്ഥാനത്തെ ആദ്യത്തെ യൂണിവേഴ്സിറ്റിയായ കേരള യൂണിവേഴ്സിറ്റിയിൽ ഡേറ്റ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുകൾ. ഈ ഒഴിവുകൾ നികത്തുന്നതിനായി യൂണിവേഴ്സിറ്റി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിർദ്ദിഷ്ട വിഷയങ്ങളിൽ ബിഎ, ബിഎസ് സി ബിരുദമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 20 ആണ്.
താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
തസ്തികയുടെ പേര്: ഡേറ്റ അസിസ്റ്റന്റ്
നിയമന രീതി:കരാർ (കരാർ കാലാവധി വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല)
ശമ്പളം: 51,876 രൂപ സമാഹൃതം
യോഗ്യത :സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമിക്സ്/മാത്തമാറ്റിക്സ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ അഥവാ രണ്ടാം ക്ലാസ് ബിരുദം
പ്രവൃത്തി പരിചയം: ഏറ്റവും പുതിയ സ്റ്റാറ്റിസ്റ്റിക്കൽ പാക്കേജുകൾ ഉപയോഗിച്ച് ഡേറ്റ കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.
പരമാവധി പ്രായം: 45 വയസ്സ്
അർഹരായവർക്ക് മാനദണ്ഡപ്രകാരമുള്ള ഇളവുകൾ ലഭിക്കും
പ്രായ പരിധിയിൽ ഇളവ്: പിആർസികളിൽ (ജനസംഖ്യാ ഗവേഷണ കേന്ദ്രങ്ങൾ) കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് 50 വയസ്സ് വരെ.
ഒഴിവുകളുടെ എണ്ണം :മൂന്ന്
അപേക്ഷാ ഫീസ് : 500 രൂപ
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് 20
ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം ആ അപേക്ഷയുടെ പ്രിന്റും മാർക്ക് ലിസ്റ്റ് ഉൾപ്പടെയുള്ള മറ്റ് രേഖകളും സർട്ടിഫിക്കറ്റുകളും ഹാർഡ്കോപ്പിയായി സമർപ്പിക്കണം.
ഹാർഡ് കോപ്പി സമർപ്പിക്കേണ്ട വിലാസം
Registrar,
University of Kerala,
SH Campus,
Thiruvananthapuram -
695034 എന്ന വിലാസത്തിൽ മാർച്ച് 20 നോ അതിന് മുമ്പോ ഹാർഡ് കോപ്പി ലഭിച്ചിരിക്കണം.
അന്വേഷണങ്ങൾക്ക് : ഫോൺ- 0471 - 2386309, email : adf1@keralauniversity.ac.in
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Job Alert: Kerala University invites applications for Data Assistant posts on a contract basis. Candidates with degree qualification can apply until March 20, 2026. Check eligibility, details, and how to apply.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



