
മിൽമയിൽ സെയിൽസ് ഓഫീസറാകാം; എംബിഎയും പ്രവൃത്തിപരിചയും ആവശ്യം
എം.ബി.എയും പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 17.

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (KCMMF) സെയിൽസ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) മുഖേനയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ആകെ 2 ഒഴിവുകളാണുള്ളത്. എം.ബി.എയും പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 17.
പ്രധാന വിവരങ്ങൾ
തസ്തികയുടെ പേര്: സെയിൽസ് ഓഫീസർ
ആകെ ഒഴിവുകൾ: 02
പ്രായപരിധി: പരമാവധി 35 വയസ്സ്
ശമ്പളം: വർഷത്തിൽ 3.5 ലക്ഷം മുതൽ 4.8 ലക്ഷം രൂപ വരെ (CTC + TA/DA + ആനുകൂല്യങ്ങൾ)
WHAT TO READ NEXT

സ്വീപ്പർ മുതൽ ക്ലർക്ക് വരെ; ബാർട്ടൺ ഹിൽ കോളജിൽ അവസരം
യോഗ്യതയും പ്രവൃത്തിപരിചയവും
വിദ്യാഭ്യാസ യോഗ്യത: എം.ബി.എ (MBA) ബിരുദം ഉണ്ടായിരിക്കണം.
പ്രവൃത്തിപരിചയം: എഫ്.എം.സി.ജി (FMCG) സെയിൽസ് രംഗത്ത് കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം അത്യാവശ്യമാണ്.
അധിക മുൻഗണന: മോഡേൺ ട്രേഡ്, ഓൺലൈൻ മാർക്കറ്റിംഗ് എന്നിവയിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
പ്രായപരിധി നിർണ്ണയിക്കുന്ന തീയതി: പ്രായവും പരിചയസമ്പത്തും കണക്കാക്കുന്നതിനുള്ള കട്ട്-ഓഫ് തീയതി 01.06.2026 ആണ്.
അപേക്ഷിക്കേണ്ട വിധം
അപേക്ഷ സമർപ്പിക്കേണ്ടത് ഓൺലൈൻ വഴി മാത്രമാണ്. ഇതിനായി 'CMD Kerala' എന്ന ഒഫീഷ്യൽ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഔദ്യോഗിക വിജ്ഞാപനം (Notification) പൂർണ്ണമായി വായിച്ച് നിബന്ധനകൾ മനസ്സിലാക്കുക. 'Apply Online' ലിങ്കിൽ ക്ലിക്ക് ചെയ്ത് വിശദമായ വിവരങ്ങൾ നൽകി അപേക്ഷിക്കാം.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Milma Recruitment 2026 Apply for Sales Officer Posts.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

