സർക്കാർ സ്ഥാപനത്തിൽ ട്രെയിനിങ് കോർഡിനേറ്ററാകാം; ബി.ടെക്, എം.ബി.എ യോഗ്യത, 50,000 രൂപ ശമ്പളം!

ബി.ടെക് അല്ലെങ്കിൽ എം.ബി.എ യോഗ്യതയുള്ളവർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 09.

CMD Kerala Jobs
CMD Kerala Recruitment Training Coordinator Vacancy, Salary Rs 50,000
Edited by :Joice Daniel
Last Updated :27 ഓഗസ്റ്റ് 2026, 4:55 pm IST

കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെന്റ് (CMD) ട്രെയിനിങ് കോർഡിനേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. അകെ ഒരു ഒഴിവാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ബി.ടെക് അല്ലെങ്കിൽ എം.ബി.എ യോഗ്യതയുള്ളവർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 09.

ഫുഡ് ടെക്നോളജിയിൽ ബി.ടെക് അല്ലെങ്കിൽ മാർക്കറ്റിങ്ങിൽ ഫുൾടൈം എം.ബി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധമാണ്. അപേക്ഷകരുടെ പരമാവധി പ്രായപരിധി 40 വയസ്സ്. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 50,000 രൂപ ഏകീകൃത ശമ്പളമായി ലഭിക്കും. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 9 വൈകുന്നേരം 5 മണി വരെയാണ്.

SC/ST/OBC/PWD ഉൾപ്പെടെയുള്ള അർഹ വിഭാഗങ്ങൾക്ക് കേരള സർക്കാർ ചട്ടങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷകളുടെ സ്ക്രീനിങ്, മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള പരിശോധന, എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുക. ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളെ മാത്രമായിരിക്കും തുടർ നടപടികൾ സംബന്ധിച്ച് ഇ-മെയിൽ, എസ്.എം.എസ് അല്ലെങ്കിൽ ഫോൺ മുഖേന അറിയിക്കുക.

ഓൺലൈൻ അപേക്ഷ നൽകുമ്പോൾ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം. മാർക്ക് ലിസ്റ്റുകൾക്ക് പകരം യോഗ്യതാ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റാണ് അപ്‌ലോഡ് ചെയ്യേണ്ടത്. അപൂർണമായതോ തെറ്റായ വിവരങ്ങളുള്ളതോ ആയ അപേക്ഷകൾ നിരസിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

CMD Kerala Recruitment Training Coordinator Vacancy, Salary Rs 50,000

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates