
മിൽമയുടെ സ്വയം തൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
അപേക്ഷകർ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരും സംരംഭകത്വഗുണമുള്ളവരും 18 മുതൽ 60 വയസ് വരെ പ്രായമുള്ളവരുമായിരിക്കണം.
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ മിൽമയുമായി ചേർന്ന് പട്ടികജാതി–പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതർക്കായി സ്വയംതൊഴിൽ പദ്ധതി നടപ്പിലാക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി യോഗ്യരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷകർ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരും സംരംഭകത്വഗുണമുള്ളവരും 18 മുതൽ 60 വയസ് വരെ പ്രായമുള്ളവരുമായിരിക്കണം.
പാലിനും അനുബന്ധ ഉൽപ്പന്നങ്ങൾക്കും വിപണന സാധ്യതയുള്ള അനുയോജ്യമായ സ്ഥലങ്ങളിൽ ‘മിൽമ ഷോപ്പി’ അല്ലെങ്കിൽ ‘മിൽമ പാർലർ’ ആരംഭിക്കുന്നതിനാണ് അവസരം നൽകുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കോർപ്പറേഷന്റെ നിബന്ധനകൾക്ക് വിധേയമായി ആവശ്യമായ വായ്പ അനുവദിക്കും.
വായ്പയുടെ തിരിച്ചടവ് കാലാവധി അഞ്ച് വർഷമായിരിക്കും. കോർപ്പറേഷനും മിൽമ അധികൃതരും സംയുക്തമായി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലായിരിക്കും സംരംഭം ആരംഭിക്കാൻ അനുമതി നൽകുക.
സംരംഭത്തിന് ആവശ്യമായ സ്ഥലവും കെട്ടിടവും അനുബന്ധ സൗകര്യങ്ങളും അപേക്ഷകൻ സ്വന്തമായി സജ്ജീകരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് ഉൽപ്പന്നങ്ങൾ, സാങ്കേതിക സഹായം എന്നിവ മിൽമ ലഭ്യമാക്കും. കൂടാതെ ഫ്രീസർ, കൂളർ തുടങ്ങിയ ഉപകരണങ്ങൾ സബ്സിഡി നിരക്കിൽ നൽകുകയും ഷോപ്പി/പാർലറിന് ആവശ്യമായ സൈനേജ് മിൽമ ഒരുക്കുകയും ചെയ്യും.
താൽപ്പര്യമുള്ളവർ അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 2723155, മൊബൈൽ: 9400068501.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Career news: SC ST Self Employment Scheme for Milma Shop and Parlour Applications Invited.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

