
ശബരിമലയിൽ നഴ്‌സിങ് ഓഫീസര്‍മാരെ നിയമിക്കുന്നു; 87 ഒഴിവുകൾ, അഭിമുഖം ഒക്ടോബര്‍ 8ന്
ആകെ 87 ഒഴിവുകൾ ഉണ്ട്. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. പമ്പ മുതല്‍ സന്നിധാനം വരെയും കരിമലയിലുമായി പ്രവര്‍ത്തിപ്പിക്കുന്ന സെന്ററുകളിൽ ആണ് നിയമനം.

ശബരിമലയിൽ മണ്ഡലപൂജ - മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ അടിയന്തിര വൈദ്യ സഹായ കേന്ദ്രങ്ങളില്‍ നഴ്‌സിങ് ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. പുരുഷന്മാർക്ക് ആണ് അവസരം. ആകെ 87 ഒഴിവുകൾ ഉണ്ട്. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. പമ്പ മുതല്‍ സന്നിധാനം വരെയും കരിമലയിലുമായി പ്രവര്‍ത്തിപ്പിക്കുന്ന സെന്ററുകളിൽ ആണ് നിയമനം.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
WHAT TO READ NEXT

കാനറ ബാങ്കിൽ 3,500 ഒഴിവുകൾ; ഡിഗ്രി മതി, എങ്ങനെ അപേക്ഷിക്കാം?
യോഗ്യത: അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. നഴ്‌സിംഗ്, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. മുന്‍ വര്‍ഷങ്ങളില്‍ സേവനം നടത്തിയിട്ടുളളവര്‍ക്കും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ എ.സി.എല്‍.എസ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്കും മുന്‍ഗണന. 2026 നവംബര്‍ 14 മുതല്‍ 2027 ജനുവരി 21 വരെയാണ് സേവന കാലാവധി.
ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം കലക്ടറേറ്റ് കെട്ടിടത്തിലെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ല മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. അഭിമുഖം ഒക്ടോബര്‍ എട്ട് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ. ഫോണ്‍: 9961632380.
WHAT TO READ NEXT

കാനറ ബാങ്കിൽ 3,500 ഒഴിവുകൾ; ഡിഗ്രി മതി, എങ്ങനെ അപേക്ഷിക്കാം?
News Now
Summary
Nursing Officer positions are available for male candidates at emergency medical aid centres during the Sabarimala Mandala Pooja–Makaravilakku pilgrimage season.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






