മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ,മെഡിക്കൽ ഫിസിയോളജി, പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പ്രൊവിഷണൽ റാങ്ക് ലിസ്റ്റിൽ പരാതി ഉണ്ടെങ്കിൽ അവ, സെപ്റ്റംബർ 25 ന് വൈകുന്നേരം അഞ്ച് മണിക്കകം അയക്കണം

 Master of Hospital Administration course
Master of Hospital Administration, Medical Physiology, Diploma in Pharmacy, Health Inspector provisional rank list published AI image
Last Updated :22 September 2025, 10:19 pm IST
Edited by :SALIL C S

ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കും മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, മാസ്റ്റർ ഓഫ് മെഡിക്കൽ ഫിസിയോളജി, പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്സുകൾ

ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ 2025-26 വർഷത്തെ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

അപേക്ഷകർക്ക് ഹോം പേജിൽ ലോഗിൻ ചെയ്ത് പരിശോധിക്കാം. പരാതികൾ ഉണ്ടെങ്കിൽ സെപ്റ്റംബർ 25ന് വൈകുന്നേരം അഞ്ചിനകം lbstvpm@gmail.com ൽ അയക്കണം.

വിശദ വിവരങ്ങൾക്ക് ഫോൺ: 0471-2560361, 362, 363, 364.

മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്സ്

കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ് പ്രകാരം 2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

അപേക്ഷകർക്ക് ഹോം പേജിൽ ലോഗിൻ ചെയ്ത് പരിശോധിക്കാം. പരാതികൾ ഉണ്ടെങ്കിൽ അവ 23ന് വൈകുന്നേരം അഞ്ച് മണിക്കകം lbstvpm@gmail.com ൽ അയക്കണം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712560361, 362, 363, 364.

മാസ്റ്റർ ഓഫ് മെഡിക്കൽ ഫിസിയോളജി കോഴ്സ്

കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം 2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് മെഡിക്കൽ ഫിസിയോളജി കോഴ്‌സിന് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

അപേക്ഷകർക്ക് ഹോം പേജിൽ ലോഗിൻ ചെയ്ത് പരിശോധിക്കാം. പരാതികൾ ഉണ്ടെങ്കിൽ അവ 23ന് വൈകുന്നേരം അഞ്ച് മണിക്കകം lbstvpm@gmail.com ൽ അയക്കണം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04712560361, 362, 363, 364.

News Now

Summary

Education News: The provisional rank list for Master of Hospital Administration, Medical Physiology, Diploma in Pharmacy, Health Inspector and other paramedical courses has been published.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates