
40,000 രൂപ മുതൽ രണ്ട് ലക്ഷം രൂപവരെ ശമ്പളം, അഭിഭാഷകർക്ക് റൈറ്റ്സിൽ അവസരം; ഏപ്രിൽ 27 വരെ അപേക്ഷിക്കാം
ഡിജിഎം (ലീഗൽ), അസിസ്റ്റന്റ് മാനേജർ (ലീഗൽ) എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ (RITES) നിയമബിരുദധാരികൾക്ക് അവസരം.
നിയമബിരുദവും നിർദ്ദിഷ്ട പ്രവൃത്തി പരിചയവുമുള്ളവർക്ക് ഡിജിഎം (ലീഗൽ), അസിസ്റ്റന്റ് മാനേജർ (ലീഗൽ) തസ്തികകളിൽ അപേക്ഷിക്കാം.
ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ഏപ്രിൽ 27 ആണ്. റൈറ്റ്സ് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
തസ്തികകൾ, ഒഴിവുകൾ, ശമ്പളം, തെരഞ്ഞെടുപ്പ് രീതി, നിയമന രീതി,പ്രായം, യോഗ്യത എന്നിവ അറിയാം
തസ്തികയുടെ പേര് ലീഗൽ പ്രൊഫഷണൽ
ഡിജിഎം (ലീഗൽ):
യോഗ്യത : നിയമബിരുദം (എൽഎൽബി, എൽഎൽഎം)
പ്രവൃത്തി പരിചയം: ബന്ധപ്പെട്ട മേഖലയിൽ 11 വർഷത്തെ പരിചയം
ശമ്പളം: 70,000-2,00,000
ഉയർന്ന പ്രായപരിധി :41 വയസ്സ്
തസ്തികകളുടെ എണ്ണം: ഒന്ന്
അസിസ്റ്റന്റ് മാനേജർ (ലീഗൽ):
യോഗ്യത : നിയമബിരുദം (എൽഎൽബി, എൽഎൽഎം)
പ്രവൃത്തി പരിചയം: ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പരിചയം
ശമ്പളം: 40,000-1,40,000
ഉയർന്ന പ്രായപരിധി :32 വയസ്സ്
തസ്തികകളുടെ എണ്ണം: നാല്
അപേക്ഷാ ഫീസ്:
ജനറൽ/ഒബിസി ഉദ്യോഗാർത്ഥികൾക്ക് 600 രൂപയും ബാധകമായ നികുതികളും
ഇഡബ്ല്യുഎസ്/എസ്‌സി/എസ്ടി/പിഡബ്ല്യുഡി ഉദ്യോഗാർത്ഥികൾക്ക് 300 രൂപയും ബാധകമായ നികുതികളും
തിരഞ്ഞെടുപ്പ് രീതി
അസിസ്റ്റന്റ് മാനേജർ (ലീഗൽ):
എഴുത്തുപരീക്ഷയും അഭിമുഖവും. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള എഴുത്തുപരീക്ഷയായിരിക്കും. ഇതിൽ 125 ഒബ്ജക്ടീവ് ടൈപ്പ്ചോദ്യങ്ങൾ ഉണ്ടാകും. നെഗറ്റീവ് മാർക്ക് ഉണ്ടാകില്ല. 50 ശതമാനം മാർക്ക് നേടണം. മൊത്തം മാർക്കിൽ 60 ശതമാനവും അഭിമുഖത്തിന് 40 ശതമാനവും ആണ് മാർക്ക്.
ഡിജിഎം(ലീഗൽ)
അഭിമുഖത്തിലൂടെ മാത്രമായിരിക്കും തെരഞ്ഞെടുപ്പ്
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തീയതി : 2026 ഏപ്രിൽ 27
News Now
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

Summary
Job Alert: Apply for RITES Legal Professionals Recruitment 2026. Explore job openings for Assistant Manager and DGM (Legal). Check eligibility, Check eligibility, salary details, selection process, and application deadlines for this role.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




