
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 6589 ഒഴിവുകൾ, ബിരുദധാരികൾക്ക് അപേക്ഷിക്കാം
നിയമപരമായി വിവാഹ ബന്ധം വേർപ്പെടുത്തിയ 35 വയസ്സ് വരെയുള്ള വനിതകൾക്കും വിധവകൾക്കും അപേക്ഷ നൽകാം. വിമുക്തഭടന്മാർക്കും എസ് ബി ഐയിലെ പരിശീലനം നേടിയ അപ്രന്റീസുമാർക്കും പ്രത്യേക ഇളവുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂനിയർ അസോസിയേറ്റ് (ക്ലർക്ക്) തസ്തികയിൽ നിയമനം നടത്തുന്നു. 6589 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന തിരുവനന്തപുരം സർക്കിളിൽ 250 ഒഴിവുകളുണ്ട്.
WHAT TO READ NEXT
വീട്ടിലിരുന്ന് ഐഐടിയിൽ പഠിക്കാം, സയൻസ് ബിരുദം നേടാം
ഒരു അംഗീകൃത സർവകലാശാല ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷ നൽകാം. 2025 ഡിസംബർ 31ന് മുൻപ് യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായം 01-4-2025 കണക്കാക്കി 20 നും 28 വയസ്സിനുമിടയിൽ ആയിരിക്കണം. പിന്നോക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് പ്രായ പരിധിയിൽ ഇളവുകളുണ്ട്.
നിയമപരമായി വിവാഹ ബന്ധം വേർപ്പെടുത്തിയ 35 വയസ്സ് വരെയുള്ള വനിതകൾക്കും വിധവകൾക്കും അപേക്ഷ നൽകാം. വിമുക്തഭടന്മാർക്കും എസ് ബി ഐയിലെ പരിശീലനം നേടിയ അപ്രന്റീസുമാർക്കും പ്രത്യേക ഇളവുണ്ട്.
ഓൺലൈൻ പ്രിലിമിനറി പരീക്ഷയുടെയും മെയിൻ പരീക്ഷയുടെയും പ്രാദേശിക ഭാഷാ പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുക. ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നി ഭാഷകളിൽ ചോദ്യപേപ്പറുകൾ ലഭിക്കും.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 26 ആണ്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക www.bank.sbi
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Job news: State Bank of India Announces 6,589 Vacancies; Graduates Eligible to Apply.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

