
ദക്ഷിണ റെയിൽവേയിൽ സ്‌കൗട്ട് & ഗൈഡുകാർക്ക് അവസരം; നിയമനം കേരളത്തിൽ !
തിരുവനന്തപുരം,പാലക്കാട് അടക്കമുള്ള സ്ഥലങ്ങളിൽ ആണ് ഒഴിവുകൾ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 18.

ദക്ഷിണ റെയിൽവേയ്ക്ക് കീഴിൽ സ്‌കൗട്ട് ആൻഡ് ഗൈഡ് ക്വാട്ടയിൽ ജോലി നേടാൻ അവസരം. ആകെ 17 ഒഴിവുകളാണ് ഉള്ളത്. ലെവൽ 1,ലെവൽ 2 തസ്തികയിലാണ് നിയമനം നടത്തുന്നത്. തിരുവനന്തപുരം,പാലക്കാട് അടക്കമുള്ള സ്ഥലങ്ങളിൽ ആണ് ഒഴിവുകൾ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 18.
വിദ്യാഭ്യാസ യോഗ്യത
ലെവൽ 2
അപേക്ഷകൻ പന്ത്രണ്ടാം ക്ലാസ് 50% മാർക്കോടെ പാസായിരിക്കണം.
ടെക്നീഷ്യൻ വിഭാഗത്തിലേക്ക് പത്താം ക്ലാസ് യോഗ്യതയും ഐടിഐയും പാസായിരിക്കണം. അല്ലെങ്കിൽ അപ്രന്റീസ് യോഗ്യതയും പരിഗണിക്കും.
സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് 50 % മാർക്ക് നിർബന്ധമില്ല.
ലെവൽ 1
പത്താം ക്ലാസ്, ഐടിഐ, അപ്രന്റീസ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം.
സ്കൗട്ടിംഗ് യോഗ്യതകൾ
അപേക്ഷകർ ഒരു പ്രസിഡന്റ് സ്കൗട്ട്/ഗൈഡ്/റോവർ/റേഞ്ചർ ആയിരിക്കണം, അല്ലെങ്കിൽ ഏതെങ്കിലും വിഭാഗത്തിൽ ഹിമാലയൻ വുഡ് ബാഡ്ജ് (HWB) നേടിയ ആളായിരിക്കണം.
കഴിഞ്ഞ 5 വർഷമായി (തുടർച്ചയായി) സ്കൗട്ട്സ് ഓർഗനൈസേഷനിൽ ഒരു സജീവ അംഗമായി പ്രവർത്തിച്ചിട്ടുള്ള ആളായിരിക്കണം.
ദേശീയ തലത്തിലോ അല്ലെങ്കിൽ ഓൾ ഇന്ത്യ റെയിൽവേസ് തലത്തിലോ നടന്നിട്ടുള്ള കുറഞ്ഞത് രണ്ട് പരിപാടികളിൽ പങ്കെടുത്തിരിക്കണം.
സംസ്ഥാന തലത്തിൽ അല്ലെങ്കിൽ റാലികളിൽ നടന്നിട്ടുള്ള കുറഞ്ഞത് രണ്ട് പരിപാടികളിൽ പങ്കെടുത്തിരിക്കണം.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
പ്രായ പരിധി
ജനറൽ വിഭാഗത്തിന് 18 മുതൽ 30 വയസ് വരെയുള്ളവർക്ക് ആണ് അവസരം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമനങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കും.
അപേക്ഷ ഫീസ്
ജനറൽ വിഭാഗത്തിന് 500 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ളവർക്ക് 250 രൂപയാണ് ഫീസ്. പരീക്ഷ എഴുതുന്നവർക്ക് നിശ്ചിത ശതമാനം തുക തിരിച്ചു നൽകും.
തെരഞ്ഞെടുപ്പ് പ്രക്രിയ
എഴുത്ത് പരീക്ഷയുടെയും സ്‌കൗട്ട് ആൻഡ് ഗൈഡ് സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. അകെ 100 മാർക്കാണ്. എഴുത്ത് പരീക്ഷയ്ക്ക് 60 മാർക്കും സർട്ടിഫിക്കറ്റുകൾക്ക് 40 മാർക്കും ആണ് ഉള്ളത്. ചോദ്യ പേപ്പർ ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിൽ ആയിരിക്കും,

Southern Railway has announced 17 vacancies under the Scouts and Guides quota - Southern Railway
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
WHAT TO READ NEXT

പത്താം ക്ലാസുകാർക്ക് ISRO-യിൽ ജോലി നേടാം, നിയമനം തമിഴ്നാട്ടിൽ !
WHAT TO READ NEXT

IIT Tirupati: 13 നോൺ ടീച്ചിംഗ് ഒഴിവുകൾ, ITI മുതൽ PhDവരെ യോഗ്യത !
Summary
Southern Railway has announced 17 vacancies under the Scouts and Guides quota across Level 1 and Level 2 posts, including openings in Thiruvananthapuram and Palakkad.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






