
തിരുവനന്തപുരത്ത് ആഗസ്റ്റ് 7ന് തൊഴിൽമേള; നിരവധി ഒഴിവുകൾ...
കടകംപള്ളി മിനി സിവിൽ സ്റ്റേഷന്റെ നാലാം നിലയിലെ എംപ്ലോയബിലിറ്റി സെന്ററിലാണ് തൊഴിൽമേള നടക്കുക.

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 7 രാവിലെ 11 ന് തൊഴിൽമേള സംഘടിപ്പിക്കും. കടകംപള്ളി മിനി സിവിൽ സ്റ്റേഷന്റെ നാലാം നിലയിലെ എംപ്ലോയബിലിറ്റി സെന്ററിലാണ് തൊഴിൽമേള നടക്കുക.
പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം, ഐ ടി ഐ, ഡിപ്ലോമ, ബി ബി എ, എം ബി എ തുടങ്ങിയ യോഗ്യതകളുള്ള 40 വയസിൽ താഴെയുള്ളവർക്ക് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ശേഷം തൊഴിൽമേളയിൽ പങ്കെടുക്കാം.
ടീം ലീഡർ, അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്, അക്കൗണ്ട്‌സ് ട്രെയിനി, ഡ്രാഫ്റ്റ്‌സ്മാൻ, അക്കൗണ്ട്‌സ് മാനേജർ, ഓപ്പറേറ്റർ, മാർക്കറ്റിംഗ്, പ്ലംബർ, ഇലക്ട്രീഷ്യൻ, സെയിൽസ് കൺസൾട്ടന്റ്, സർവീസ് കൺസൾട്ടന്റ്, ട്രെയിനി സർവീസ് അഡ്വൈസർ (പുരുഷൻമാർ), ടെലി കോളർ (വനിതകൾ), കരിയർ ഏജന്റ്, ഇൻഷുറൻസ് കൺസൾട്ടന്റ് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം നടക്കുന്നത്.
WHAT TO READ NEXT

സമയമായി... റെയിൽവേയിലെ 6,777 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം
ഒറ്റത്തവണ 300 രൂപ അടച്ച് രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് തിരുവനന്തപുരം ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലെ എംപ്ലോയബിലിറ്റി സെന്ററുകൾ മുഖേന എല്ലാ ആഴ്ചയും നടത്തുന്ന അഭിമുഖങ്ങളിലും ജോബ് ഫെയറുകളിലും പങ്കെടുക്കാം. രജിസ്‌ട്രേഷനായി ആധാർ കാർഡ് ഹാജരാക്കണം.
WHAT TO READ NEXT

ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ
രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനാവശ്യമായ സോഫ്റ്റ് സ്‌കിൽ, കംപ്യുട്ടർ പരിശീലനവും എംപ്ലോയബിലിറ്റി സെന്ററിൽ ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് 8921916220, 0471-2992609.
WHAT TO READ NEXT

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Thiruvananthapuram Employment Fair to Be Held on August 7
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




