
ഡിഗ്രി മുതൽ യോഗ്യത, അസിസ്റ്റന്റ് കീപ്പർ ഉൾപ്പെടെ ഒഴിവുകൾ; യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ ജോലി നേടാം
പ്രവൃത്തി പരിചയവയും ആവശ്യമാണ്. അപേക്ഷകൾ മേയ് 1 വരെ സമർപ്പിക്കാം.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC 2026) വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. അസിസ്റ്റന്റ് കീപ്പർ, ലൈവ്‌സ്റ്റോക്ക് ഓഫീസർ ഉൾപ്പെടെ വിവിധ തസ്തികകളിലായി ആകെ 16 ഒഴിവുകളാണ് ഉള്ളത്. ഡിഗ്രി പാസായവർക്ക് മുതൽ അപേക്ഷിക്കാം. പ്രവൃത്തി പരിചയവയും ആവശ്യമാണ്. അപേക്ഷകൾ മേയ് 1 വരെ സമർപ്പിക്കാം.
തസ്തികയും ഒഴിവുകളുടെ എണ്ണം
അസിസ്റ്റന്റ് കീപ്പർ – 1 ഒഴിവ്
സീനിയർ സ്റ്റോർ ഓഫീസർ ഗ്രേഡ്-II – 7 ഒഴിവുകൾ
ലൈവ്‌സ്റ്റോക്ക് ഓഫീസർ – 8 ഒഴിവുകൾ
യോഗ്യത മാനദണ്ഡങ്ങൾ
അസിസ്റ്റന്റ് കീപ്പർ
ആന്ത്രോപോളജിയിൽ മാസ്റ്റേഴ്സ് ഡിഗ്രിയും മ്യൂസിയോളജിയിൽ ഡിപ്ലോമയും ഉണ്ടായിരിക്കണം.
മ്യൂസിയത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
സീനിയർ സ്റ്റോർ ഓഫീസർ ഗ്രേഡ്-II
ഇക്കണോമിക്സ്, കോമേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബിസിനസ് സ്റ്റഡീസ് അല്ലെങ്കിൽ പബ്ലിക് അഡ്മിനിസ്ട്രേഷൻ വിഷയങ്ങളിൽ മാസ്റ്റേഴ്സ് ഡിഗ്രി ഉണ്ടായിരിക്കണം.
അല്ലെങ്കിൽ മുകളിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങളിൽ ബിരുദവും മെറ്റീരിയൽ മാനേജ്മെന്റിൽ ഡിപ്ലോമയും ഉണ്ടായിരിക്കണം.
പി.ജി യോഗ്യതയുള്ളവർക്ക് കുറഞ്ഞത് 2 വർഷവും, ബിരുദം/ഡിപ്ലോമയുള്ളവർക്ക് 4 വർഷവും സ്റ്റോർ കീപ്പിങിൽ പ്രവൃത്തി പരിചയം ആവശ്യമാണ്.
ലൈവ്‌സ്റ്റോക്ക് ഓഫീസർ
വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറിയിൽ ബിരുദം ഉണ്ടായിരിക്കണം.
കൂടാതെ വെറ്ററിനറി കൗൺസിലിൽ രജിസ്ട്രേഷൻ നിർബന്ധമാണ്.
കന്നുകാലി വികസനം അല്ലെങ്കിൽ മൃഗാരോഗ്യ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
വെറ്ററിനറി സയൻസിൽ മാസ്റ്റേഴ്സ് ഡിഗ്രി അഭികാമ്യം.
പ്രായപരിധി
കുറഞ്ഞ പ്രായപരിധി: 30 വയസ്
പരമാവധി പ്രായപരിധി: 45 വയസ്
സർക്കാർ നിയമപ്രകാരമുള്ള പ്രായപരിധിയിലെ ഇളവുകൾ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
UPSC Recruitment 2026 Apply for 16 Posts Including Assistant Keeper and Livestock Officer.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





