
റൈറ്റ്സിൽ വിവിധ ഒഴിവുകൾ, ശമ്പളം 2,80,000 രൂപ വരെ; ജനുവരി 27 വരെ അപേക്ഷിക്കാം
റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ നിലവിലുള്ള ഒഴിവുകളിൽ ബി ടെക്/ബി ഇ എം ഇ/എംടെക്, എം ബി എ/പി ജി ഡി എം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് (RITES) എൻജിനിയറിങ് പ്രൊഫഷണൽ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് റൈറ്റ്സിന്റെ RITES-ന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 27 (27-01-2026) ആണ്.
റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ നിലവിലുള്ള ഒഴിവുകളിൽ ബി ടെക്/ബി ഇ എം ഇ/എംടെക്, എം ബി എ/പി ജി ഡി എം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
സീനിയർ മാനേജർ,മാനേജർ, അസിസ്റ്റന്റ് മാനേജർ,ഗ്രൂപ്പ് ജനറൽ മാനേജർ,ഡെപ്യൂട്ടി ജനറൽ മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. നിലവിൽ 18 ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
തസ്തികകൾക്കനുസരിച്ച് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രായപരിധി, ശമ്പളം എന്നിവ വ്യത്യാസപ്പെട്ടിരിക്കുന്നു.
തസ്തിക- സീനിയർ മാനേജർ (പോർട്ട് ആൻഡ് വാട്ടർവെയ്സ്)
ഒഴിവുകളുടെ എണ്ണം - ഒന്ന്
പ്രായപരിധി- 38 വയസ്സ്
ശമ്പളം- പ്രതിമാസം 60,000-1,80,000 രൂപ
തസ്തിക-മാനേജർ (പോർട്ട് ആൻഡ് വാട്ടർവെയ്സ്)
ഒഴിവുകളുടെ എണ്ണം -രണ്ട്
പ്രായപരിധി- 35 വയസ്സ്
ശമ്പളം- പ്രതിമാസം50,000-1,60,000 രൂപ
തസ്തിക-മാനേജർ (കോസ്റ്റൽ മോഡലിങ്)
ഒഴിവുകളുടെ എണ്ണം- രണ്ട്,
പ്രായപരിധി- 35 വയസ്സ്
ശമ്പളം- പ്രതിമാസം50,000-1,60,000 രൂപ
തസ്തിക-അസിസ്റ്റന്റ് മാനേജർ (തുറമുഖ ആസൂത്രണം) ഒഴിവുകളുടെ എണ്ണം- ഒന്ന്
പ്രായപരിധി- 32 വയസ്സ്
ശമ്പളം- പ്രതിമാസം40,000-1,40,000 രൂപ
തസ്തിക-മാനേജർ (സിവിൽ/പിപിഎസ്)
ഒഴിവുകളുടെ എണ്ണം- ഒന്ന്
പ്രായപരിധി- 35 വയസ്സ്
ശമ്പളം- പ്രതിമാസം 50,000-1,60,000 രൂപ
തസ്തിക-അസിസ്റ്റന്റ് മാനേജർ (എച്ച്ആർ)
ഒഴിവുകളുടെ എണ്ണം- ഏഴ്,
പ്രായപരിധി- 32 വയസ്സ്
ശമ്പളം- പ്രതിമാസം40,000-1,40,000 രൂപ
തസ്തിക-ഗ്രൂപ്പ് ജനറൽ മാനേജർ (എച്ച്ആർ)
ഒഴിവുകളുടെ എണ്ണം- ഒന്ന്
പ്രായപരിധി- 53 വയസ്സ്
ശമ്പളം- പ്രതിമാസം 1,20,000-2,80,000 രൂപ
തസ്തിക-ഡിജിഎം (സിവിൽ-മറൈൻ സ്ട്രക്ചറൽ എക്സ്പെർട്ട്)
ഒഴിവുകളുടെ എണ്ണം- ഒന്ന്
പ്രായപരിധി- 41 വയസ്സ്
ശമ്പളം- പ്രതിമാസം70,000-2,00,000 രൂപ
തസ്തിക-ഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച്ആർ)
ഒഴിവുകളുടെ എണ്ണം- രണ്ട്
പ്രായപരിധി- 41 വയസ്സ്
ശമ്പളം- പ്രതിമാസം70,000-2,00,000 രൂപ
WHAT TO READ NEXT

കുടുംബശ്രീയിൽ ജോലി നേടാം; പ്രതിമാസം 70,000 രൂപ ശമ്പളം
അപേക്ഷാ ഫീസ്
ജനറൽ/ഒബിസി ഉദ്യോഗാർത്ഥികൾക്ക്: 600 രൂപയും ബാധകമായ നികുതികളും
ഇഡബ്ല്യുഎസ്/എസ്‌സി/എസ്ടി/പിഡബ്ല്യുഡി ഉദ്യോഗാർത്ഥികൾക്ക്: 300 രൂപയും ബാധകമായ നികുതികളും
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: ജനുവരി 27 (27-01-2026) രാത്രി 11:59 വരെ
News Now
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

Summary
Job Alert: The Rail India Technical and Economic Service (RITES) Recruitment for posts of Engineering Professionals. Candidates with B.Tech, B.E, M.E, M.Tech, MBA,PGDM Can Apply
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




