തൃശൂരിൽ ഹോസ്റ്റൽ മാനേജ‍ർ, തിരുവനന്തപുരത്ത് ​ ഇന്റർപ്രട്ടർ; തുടങ്ങി വിവിധ ഒഴിവുകൾ

കെ എഫ് ആ‍ർ ഐ യിൽ സമയ ബന്ധിത ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്

Job vacancies
Various vacancies including Hostel Manager in Thrissur, Guest Interpreter in Thiruvananthapuramrepresentative purpose only AI image
Last Updated :1 October 2025, 9:48 pm IST
Edited by :SALIL C S

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനീയറിങ് ഹിയറിങ് ഇംപയേഡ് ബാച്ചിൽ ഇന്റർപ്രട്ടർ തസ്തികയിലും തൃശൂർ ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹോസ്റ്റൽ മാനേജർ തസ്തികയിലും ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഇംഗ്ലീഷ് & വർക്ക് പ്ലേയ്സ് സ്കിൽ അദ്ധ്യാപക തസ്തികയിലും കെ എഫ് ആ‍ർ ഐയിൽ പ്രോജക്ട് ഫെല്ലോ തസ്തികയിലും താൽക്കാലിക ഒഴിവുണ്ട്.

ഗസ്റ്റ് ഇന്റർപ്രട്ടർ നിയമനം

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനീയറിങ് ഹിയറിങ് ഇംപയേഡ് ബാച്ചിൽ ഇന്റർപ്രട്ടർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.

എം.എസ്.ഡബ്ല്യു/ എം.എ. സൈക്കോളജി/ എം.എ. സോഷ്യോളജി & ഡിപ്ലോമ ഇൻ ഇൻഡ്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രട്ടേഷൻ (DISLI) (RCI Approved) എന്നിവയാണ് യോഗ്യത.

താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ ഒമ്പതിന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

അദ്ധ്യാപക നിയമനം

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിന്റെ നിയന്ത്രണ പരിധിയിൽ ബാലരാമപുരം തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഒഴിവുള്ള ഇംഗ്ലീഷ് & വർക്ക് പ്ലേയ്സ് സ്കിൽ താൽക്കാലിക അദ്ധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദവും SET മാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ ഒമ്പതിന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി (പ്രിൻസിപ്പാൾ, സർക്കാർ വനിതാ പോളിടെക്നിക് കോളേജ്, തിരുവനന്തപുരം) മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

ഹോസ്റ്റൽ മാനേജർ നിയമനം

തൃശൂർ ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ മുസ്ലീം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഹോസ്റ്റൽ മാനേജർ തസ്തികയിൽ (പുരുഷൻമാർ മാത്രം) ഒരു താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സർവ്വകലാശാല ബിരുദവും ഏതെങ്കിലും സർക്കാർ, പൊതുമേഖല സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സമാനമായ അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽ സ്റ്റോർ അല്ലെങ്കിൽ അക്കൗണ്ട്സ് കൈകാര്യം ചെയ്യുന്നതിലുള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുണ്ടാകണം.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 17 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.

പ്രോജക്ട് ഫെല്ലോ നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2026 നവംബർ 24 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്.

പ്രോജക്ട് താൽക്കാലിക നിയമനത്തിന് ഒക്ടോബർ 10 ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in .

News Now

Summary

Job Alert: vacancies for the post of Guest Interpreter, Thiruvananthapuram, Hostel Manager in a semi-government institution in Thrissur, English & Workplace Skills Teacher in Fashion Designing Centre, project fellow in KFRI.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates