
WCL: കൽക്കരി മന്ത്രാലയത്തിന് കീഴിൽ 444 ഒഴിവുകൾ; സ്ഥിര നിയമനം, മികച്ച ശമ്പളം
അകെ 444 ഒഴിവുകൾ ആണ് ഉള്ളത്. സ്ഥിരം നിയമനത്തിന് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കൽക്കരി മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വെസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് (WCL) വിവിധ ടെക്നിക്കൽ, സൂപ്പർവൈസർ തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 444 ഒഴിവുകൾ ആണ് ഉള്ളത്. സ്ഥിരം നിയമനത്തിന് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ ഖനന മേഖലകളിലായിരിക്കും നിയമനം.
1. മൈനിംഗ് സർദാർ (Mining Sirdar) - 220 ഒഴിവുകൾ
യോഗ്യത
അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് (SSLC/Matriculation) പാസായിരിക്കണം കൂടാതെ
DGMS നൽകുന്ന മൈനിങ് സർദാർ സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി
ഗ്യാസ് ടെസ്റ്റിംഗ് സർട്ടിഫിക്കറ്റ്
ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം.
അല്ലെങ്കിൽ
മൈനിങ് എഞ്ചിനീയറിങിൽ ഡിപ്ലോമ കൂടാതെ
DGMS നൽകുന്ന ഓവർമാൻ സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി
ഗ്യാസ് ടെസ്റ്റിംഗ് സർട്ടിഫിക്കറ്റ്
ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം.
WHAT TO READ NEXT

RCC: മെഡിക്കൽ ഡോക്യുമെന്റേഷൻ സ്റ്റൈപ്പൻഡോടെ പഠിക്കാം; ബിരുദം യോഗ്യത
2. അസിസ്റ്റന്റ് ഫോർമാൻ (ട്രെയിനി)- 224 ഒഴിവുകൾ
ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ ഡിപ്ലോമ അല്ലെങ്കിൽ ബി.ഇ/ബി.ടെക് (Electrical Engineering) നേടിയിരിക്കണം.
ഇലക്ട്രിക്കൽ സൂപ്പർവൈസറി കോംപീറ്റൻസി സർട്ടിഫിക്കറ്റ് (നിയമപ്രകാരമുള്ള സൂപ്പർവൈസറി സർട്ടിഫിക്കറ്റ്) ഉണ്ടായിരിക്കണം.
ശമ്പളം
രണ്ട് തസ്തികകൾക്കും പ്രതിമാസം 47,330.25 രൂപ അടിസ്ഥാന ശമ്പളമായി ലഭിക്കും.
കമ്പനിയുടെ ചട്ടങ്ങൾ പ്രകാരമുള്ള മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും അർഹരായ ഉദ്യോഗാർഥികൾക്ക് ലഭിക്കുന്നതാണ്.
WHAT TO READ NEXT

ഡിഗ്രി ഉണ്ടോ?, സെൻട്രൽ ബാങ്കിൽ 4500 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
പൂർണമായ വിജ്ഞാപനം ഉടൻ പുറത്തിറക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി അടക്കമുള്ള കാര്യങ്ങൾ വിജ്ഞാപനത്തിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കായി ലഘു വിജ്ഞാപനം സന്ദർശിക്കുക.
WHAT TO READ NEXT

കേരള കാഷ്യൂ ബോർഡിൽ ജോലി നേടാം; മാനേജർ തസ്തികകൾ,ബിരുദം യോഗ്യത
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Western Coalfields Limited Invites Applications for 444 Technical and Supervisor Posts
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






