
ഗുരുവായൂർ ദേവസ്വത്തിൽ ഡ്രൈവർ, പ്ലംബർ, ഹെൽപ്പർ ഒഴിവുകൾ; ഏഴാം ക്ലാസ് മുതൽ യോഗ്യത
ഏഴാം ക്ലാസ് മുതൽ യോഗ്യതയും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയവും ആവശ്യമാണ്. താൽപര്യമുള്ള ഹിന്ദു ഉദ്യോഗാർഥികൾക്ക് നേരിട്ട് അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.

ഗുരുവായൂർ ദേവസ്വത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഡ്രൈവർ ഗ്രേഡ്-1, പ്ലംബർ, ഹെൽപ്പർ എന്നീ തസ്തികകളിലായി ഒഴിവുകളാണുള്ളത്. ഏഴാം ക്ലാസ് മുതൽ യോഗ്യതയും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയവും ആവശ്യമാണ്. താൽപര്യമുള്ള ഹിന്ദു ഉദ്യോഗാർഥികൾക്ക് നേരിട്ട് അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.
ഒഴിവുകൾ
ഡ്രൈവർ ഗ്രേഡ്-1
ഒഴിവുകൾ- 2
യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം.
കാറുകൾക്കും ജീപ്പുകൾക്കും സാധുവായ മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായപരിധി: 2026 ജനുവരി ഒന്നിന് 20 വയസ് പൂർത്തിയായിരിക്കണം. 36 വയസ് കവിയരുത്.
വേതനം: പ്രതിദിനം 770 രൂപ.
നിയമന കാലാവധി:
179 ദിവസത്തേക്കോ അല്ലെങ്കിൽ സ്ഥിര നിയമനം/ഹയർ പ്രമോഷൻ നടക്കുന്നതുവരെയോ, ഏതാണോ ആദ്യം അതുവരെ.
അഭിമുഖ തീയതി: 2026 ഓഗസ്റ്റ് 10, രാവിലെ 10 മണി.
WHAT TO READ NEXT

തിരുവനന്തപുരത്ത് ആഗസ്റ്റ് 7ന് തൊഴിൽമേള; നിരവധി ഒഴിവുകൾ...
പ്ലംബർ
ഒഴിവുകളുടെ എണ്ണം: ഒന്ന്
യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം പാസായിരിക്കണം.
കേരള സർക്കാർ അംഗീകരിച്ച ഐ.ടി.ഐ/ഐ.ടി.സി തത്തുല്യ പ്ലംബർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
പ്രായപരിധി: 2026 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായിരിക്കണം. 36 വയസ് കവിയരുത്.
വേതനം: പ്രതിദിനം 770 രൂപ.
നിയമന കാലാവധി: 179 ദിവസം.
അഭിമുഖ തീയതി: 2026 ഓഗസ്റ്റ് 10, ഉച്ചയ്ക്ക് 2 മണി
WHAT TO READ NEXT

ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ
ഹെൽപ്പർ
അകെ ഒഴിവുകൾ: 2 ഒഴിവുകൾ
യോഗ്യത:
ഏഴാം ക്ലാസ് പാസായിരിക്കണം.
സർക്കാർ നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (NTC) ഉണ്ടായിരിക്കണം.
പ്രവൃത്തി പരിചയം: കെ.എസ്.ഇ.ബി, സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രിക്കൽ വിഭാഗം, അല്ലെങ്കിൽ ഏതെങ്കിലും വൈദ്യുതി വിതരണ സ്ഥാപനത്തിൽ എൻ.എം.ആർ (NMR) തൊഴിലാളിയായി കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
എസ്.സി/എസ്.ടി വിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. നിയമനത്തിന് ശേഷം ഇവർക്ക് ആറ് മാസത്തെ പരിശീലനം നൽകും.
പ്രായപരിധി: 2026 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായിരിക്കണം. 36 വയസ് കവിയരുത്. (1990 ജനുവരി 1 മുതൽ 2008 ജനുവരി 1 വരെയുള്ള ജനന തീയതികൾ പരിഗണിക്കും.)
വേതനം: പ്രതിദിനം 710 രൂപ.
നിയമന കാലാവധി: 179 ദിവസത്തേക്ക് താൽക്കാലിക നിയമനം.
വാക്ക്-ഇൻ ഇന്റർവ്യൂ: 2026 ഓഗസ്റ്റ് 11 വൈകിട്ട് 3 മണിക്ക്.
സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുളള ഹിന്ദുക്കളായ ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട രേഖകൾ, ഐഡി പ്രൂഫ് എന്നിവയുടെ ഒറിജിനലും, പകർപ്പും സഹിതം അന്നേ ദിവസം കൂടിക്കാഴ്ച്‌ചയ്ക്ക്ഹാജരാകാവു ന്നതാണ്. കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഒരു മണിക്കൂർ മുമ്പ് എത്തിച്ചേരേണ്ടതാണ്.
WHAT TO READ NEXT
എട്ടാം ക്ലാസ് മതി! നാഷണൽ ഹെൽത്ത് മിഷനിൽ ഹോസ്പിറ്റൽ അറ്റൻഡർ ആകാം
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
WHAT TO READ NEXT

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്
WHAT TO READ NEXT

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Guruvayur Devaswom Announces Walk-in Interviews for Driver, Plumber and Helper Posts.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






