മാണ്ഡ്യയിൽ സ്വതന്ത്രയായി മത്സരിക്കുന്ന നടി സുമലതയ്ക്ക് ഭീഷണിയായി അപരകൾ

Last Updated :20 January 2024, 7:58 am IST

News Now

ബം​ഗളൂരു: മാണ്ഡ്യയിൽ സ്വതന്ത്രയായി മത്സരിക്കുന്ന നടി സുമലതയ്ക്ക് ഭീഷണിയായി അപരകൾ. സുമലതയെന്ന് പേരുള്ള മൂന്ന് പേരാണ് കഴിഞ്ഞ ദിവസം മണ്ഡലത്തിൽ പത്രിക സമർപ്പിച്ചത്. കനകപുര രം​ഗനാഥ ലേഔട്ടിലെ സുമലത സിദ്ധെ​ഗൗഡ, കെആർ പേട്ട് സ്വദേശി സുമലത മഞ്ജെ​ഗൗഡ, ടിഎം ഹൊസൂരിൽ നിന്നുള്ള എസ് സുമലത എന്നിവരാണ് പത്രിക സമർപ്പിച്ചത്.

ജെഡിഎസിന്റെ സജീവ പ്രവർത്തകയും ശ്രീരം​ഗപട്ടണ താലൂക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു എസ് സുമലത. ഇതോടെ ജെഡിഎസിന് വേണ്ടി മത്സരിക്കുന്ന മുഖ്യമന്ത്രി എച്ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി മാത്രമായിരിക്കില്ല സുമലതയുടെ എതിരാളിയെന്നുറപ്പായി. നടി സുമലത ആവശ്യപ്പെട്ടിരിക്കുന്ന അതേ ചിഹ്നങ്ങളാണ് മറ്റ് മൂന്ന് പേരും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. സുമലത കരിമ്പ് കർഷകൻ ചിഹ്നത്തിൽ മത്സരിക്കാനാണ് സാധ്യത. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാണ്ഡ്യയിൽ സുമലതയ്ക്ക് അപരകൾ മൂന്ന്