ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ നടൻ മോഹൻലാലുമായി കൂടിക്കാഴ്ച്ച നടത്തി

Last Updated :20 January 2024, 7:57 am IST

News Now

തിരുവനന്തപുരം: ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ നടൻ മോഹൻലാലുമായി കൂടിക്കാഴ്ച നടത്തി. മോഹൻലാലിന് പത്മഭൂഷൻ അവാർഡ് കിട്ടിയതിൽ അഭിനന്ദിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കുന്ന കുമ്മനം സ്വകാര്യ ഹോട്ടലിലെത്തിയാണ് മോഹൻലാലിനെ സന്ദർശിച്ചത്. 

Story image

മോഹൻലാലിനെ സന്ദർശിച്ച വിവരം തന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മോഹൻലാൽ ആശംസകൾ നേർന്നതായും കുമ്മനം കുറിച്ചു. 

നേരത്തെ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി മോഹൻലാലിനെ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ രാഷ്ട്രീയത്തിലേക്കില്ലെന്ന് മോഹൻലാൽ നിലപാട് വ്യക്തമാക്കിയതോടെ അഭ്യൂഹ​ങ്ങൾ അവസാനിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ, എൽഡിഎഫ് സ്ഥാനാർത്ഥി സി ദിവാകരൻ എന്നിവരുമായാണ് തിരുവനന്തപുരത്ത് കുമ്മനം ഏറ്റുമുട്ടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുമ്മനത്തിന് വിജയാശംസ നേർന്ന് മോഹൻലാൽ; കൂടിക്കാഴ്ച