
6,500mAh ബാറ്ററി, അള്‍ട്രാ സ്ലിം, ചൂടാവാതിരിക്കാന്‍ സംവിധാനം; മോട്ടോറോളയുടെ പുതിയ ഫോണ്‍ ലോഞ്ച് ബുധനാഴ്ച
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോളയുടെ പുതിയ ഫോണ്‍ അടുത്ത ആഴ്ചയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോളയുടെ പുതിയ ഫോണ്‍ അടുത്ത ആഴ്ചയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. എഡ്ജ് 70 പ്രോ എന്ന പേരിലാണ് പുതിയ ഫോണ്‍. അള്‍ട്രാ സ്ലിം എഡ്ജ് 70 നിരയിലാണ് പുതിയ ഫോണ്‍ അവതരിപ്പിക്കുന്നത്. എഡ്ജ് 70നെ അപേക്ഷിച്ച് നിരവധി അപ്ഗ്രേഡുകളോടെയാണ് പുതിയ ഫോണ്‍ വിപണിയില്‍ എത്തുക.
ഏപ്രില്‍ 22നാണ് ഇതിന്റെ ലോഞ്ച്. ഫ്ലിപ്പ്കാര്‍ട്ട്, മോട്ടോറോള ഇ-സ്റ്റോര്‍, പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് ഈ ഫോണ്‍ വാങ്ങാം. ലിലി വൈറ്റ് , ടീ , ടൈറ്റന് എന്നീ പാന്റ്റോണ് കളര്‍ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക.
144Hz റിഫ്രഷ് റേറ്റും 5,200 നിറ്റ്സ് ബ്രൈറ്റ്നസ്സുമുള്ള 6.8 ഇഞ്ച് 1.5K AMOLED ഡിസ്പ്ലേയാണ് ഫോണില്‍ ഉണ്ടാവുക. മീഡിയടെക് ഡൈമെന്‍സിറ്റി 8500 എക്സ്ട്രീം (MediaTek Dimensity 8500 Extreme) ചിപ്സെറ്റ് ആണ് ഇതിന് കരുത്തു പകരുക. വേപ്പര്‍ ചേമ്പര്‍ കൂളിംഗ് സിസ്റ്റം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
6,500mAh ബാറ്ററിയും 90W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയും ഇത് വാഗ്ദാനം ചെയ്യുന്നു. രണ്ട് ദിവസം വരെ ബാറ്ററി ബാക്കപ്പ് കമ്പനി അവകാശപ്പെടുന്നു. കാമറ വിഭാഗത്തില്‍ 50MP സോണി LYTIA 710 സെന്‍സര്‍, 50എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 50എംപി ഫ്രണ്ട് കാമറ എന്നിവ ഉള്‍പ്പെടുന്നു. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ ലഭിക്കാന്‍ എഐ ഫീച്ചറുകളും ഇതിലുണ്ടാകും.
ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള Hello UI ലാണ് ഇത് പ്രവര്‍ത്തിക്കുക. 3 ഒഎസ് അപ്ഗ്രേഡുകളും 5 വര്‍ഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും ലഭിക്കും. ഔദ്യോഗിക വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 8GB/256GB അല്ലെങ്കില്‍ 12GB/512GB മോഡലുകള്‍ക്ക് യഥാക്രമം 31,999 രൂപ മുതല്‍ 37,999 രൂപ വരെ വില വരാമെന്നാണ് സൂചന.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Motorola Edge 70 Pro India launch date confirmed: price, specs and more
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




