8300mAh കരുത്തുറ്റ ബാറ്ററി, 45,000 രൂപ വില; വണ്‍പ്ലസ് 15 ആര്‍ 17ന് ഇന്ത്യന്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ആയ വണ്‍പ്ലസ് 15ആര്‍ ഡിസംബര്‍ 17ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

OnePlus 15R
OnePlus 15RSource: OnePlus
Edited by :dhanojam
Last Updated :6 ഡിസംബർ 2025, 12:21 pm IST

മുംബൈ: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ആയ വണ്‍പ്ലസ് 15ആര്‍ ഡിസംബര്‍ 17ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ആമസോണ്‍, വണ്‍പ്ലസ് ഇ- സ്റ്റോര്‍, റീട്ടെയില്‍ ചാനല്‍ പാര്‍ട്ണര്‍മാര്‍, വണ്‍പ്ലസ് സ്റ്റോഴ്‌സ് എന്നിവിടങ്ങളില്‍ നിന്ന് ഫോണ്‍ ലഭ്യമാകും.

മള്‍ട്ടി-ഫങ്ഷണല്‍ കീ ആയ പ്ലസ് കീ ആയിരിക്കും ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 165Hz റിഫ്രഷ് റേറ്റ് ഉള്ള 6.83 ഇഞ്ച് 1.5K LTPS AMOLED ഡിസ്‌പ്ലേയാണ് ഇതിന് ഉള്ളത്. വണ്‍പ്ലസ് 15ലേതിന് സമാനമായി IP66, IP68, IP69, IP69K വാട്ടര്‍-ഡസ്റ്റ് പ്രതിരോധ സംരക്ഷണവും ഇതിലുണ്ട്.

സ്‌നാപ്ഡ്രാഗണ്‍ 8 Gen 5 ചിപ്സെറ്റും 16GB വരെ റാമും 1TB സ്റ്റോറേജും ഈ ഫോണില്‍ പ്രതീക്ഷിക്കാം. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ColorOS 6ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 100W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള പിന്തുണയുള്ള ആദ്യത്തെ 8,300mAh ബാറ്ററിയും ഈ ഫോണിന് ലഭിച്ചേക്കാം. കാമറയുടെ കാര്യത്തില്‍, OIS ഉള്ള 50MP പ്രധാന സെന്‍സറും 8MP അള്‍ട്രാവൈഡ് സെന്‍സറും ഫോണ്‍ വാഗ്ദാനം ചെയ്യുമെന്ന് കരുതുന്നു. സെല്‍ഫികള്‍ക്കായി, ഫോണില്‍ 16MP കാമറ ഉണ്ടായിരിക്കാം.45,000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. കോംപറ്റിറ്റീവ് ബ്ലാക്ക്, ഫ്ലാഷ് വൈറ്റ്, ക്വിക്ക്‌സില്‍വര്‍ എന്നി കളര്‍ വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്.

News Now

Summary

OnePlus 15R India launch december 17: Check expected specifications

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates