വരുന്നു വണ്‍പ്ലസിന്റെ പുതിയ മോഡല്‍, '15T'; അറിയാം ഫീച്ചറുകളും വിലയും

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് ഉടന്‍ തന്നെ അതിന്റെ കോംപാക്റ്റ് ഫ്‌ലാഗ്ഷിപ്പായ വണ്‍പ്ലസ് 15T അവതരിപ്പിക്കും

OnePlus 15
OnePlus 15source:x
Edited by :dhanojam
Last Updated :9 മാർച്ച് 2026, 12:07 pm IST

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് ഉടന്‍ തന്നെ അതിന്റെ കോംപാക്റ്റ് ഫ്‌ലാഗ്ഷിപ്പായ വണ്‍പ്ലസ് 15T അവതരിപ്പിക്കും. ആദ്യം ചൈനയിലാണ് ഇത് വിപണിയില്‍ അവതരിപ്പിക്കുക. വണ്‍പ്ലസ് 13Tയെ അപേക്ഷിച്ച് ചില വലിയ അപ്ഗ്രേഡുകള്‍ ഇതില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഫോണിന് സ്ലിം ബെസലുകള്‍, മികച്ച ബാറ്ററി, കാമറ എന്നിവ ലഭിക്കുമെന്നാണ് കരുതുന്നത്. വണ്‍പ്ലസ് 15T ഇന്ത്യന്‍ വിപണിയില്‍ വണ്‍പ്ലസ് 15s ആയി ഇന്ത്യയില്‍ ലോഞ്ച് ചെയ്യാനാണ് സാധ്യത. ഈ മാസം ചൈനയില്‍ ഈ ഫോണ്‍ ലോഞ്ച് ചെയ്‌തേക്കാമെന്നും കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഡ്യുവല്‍ കാമറയും LED ഫ്‌ലാഷും ഉള്ള കാമറ ഐലന്‍ഡ് ഇതില്‍ ഉണ്ടാവുമെന്നാണ് കമ്പനി പറയുന്നത്. പിന്‍ പാനലില്‍ നിന്ന് കാമറ ഐലന്‍ഡ് അല്‍പ്പം ഉയര്‍ന്നതായിരിക്കും. ബ്രൗണ്‍, ഗ്രീന്‍ നിറങ്ങളില്‍ ഇത് ലഭ്യമായേക്കാം. പച്ച നിറത്തില്‍ മാറ്റ് ഫിനിഷും ഉണ്ടായിരിക്കാം.

വണ്‍പ്ലസ് 15T അഥവാ വണ്‍പ്ലസ് 15s ല്‍ 1.5K റെസല്യൂഷനും 165Hz റിഫ്രഷ് റേറ്റും ഉള്ള 6.32 ഇഞ്ച് OLED പാനല്‍ ലഭിച്ചേക്കാം. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്സെറ്റ് ഇതിന് കരുത്ത് പകരും. 16GB വരെ റാമുമായി വരുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് 16ല്‍ പ്രവര്‍ത്തിക്കും. 7,500mAh ഗ്ലേസിയര്‍ ബാറ്ററിയും ഇതില്‍ പ്രതീക്ഷിക്കാം. 100W ഫാസ്റ്റ് ചാര്‍ജിംഗും ഇത് പിന്തുണയ്ക്കും. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP66, IP68, IP69, IP69K റേറ്റിംഗുകളും ഇതില്‍ ഉണ്ടായിരിക്കാം. ഇതിന്റെ അടിസ്ഥാന മോഡലിന് 55,000 മുതല്‍ 60,000 രൂപ വരെ വില വന്നേക്കാം. എന്നിരുന്നാലും വില ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

News Now

Summary

OnePlus 15T launch timeline, specifications

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates