8,000mAh വലിയ ബാറ്ററി, 32 എംപി ഫ്രണ്ട് കാമറ, മിഡ് റേഞ്ച് സെഗ്മെന്റില്‍ പുതിയ ഫോണുമായി വണ്‍പ്ലസ്; ലോഞ്ച് മെയ് ഏഴിന്

ഇന്ത്യയിലെ മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മത്സരം കടുപ്പിച്ച് പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ്.

OnePlus Nord 6
വണ്‍പ്ലസ് നോര്‍ഡ് 6source: OnePlus
Edited by :dhanojam
Last Updated :26 ഏപ്രിൽ 2026, 1:25 pm IST

ന്യൂഡല്‍ഹി: ഇന്ത്യയിലെ മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മത്സരം കടുപ്പിച്ച് പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ്. വണ്‍പ്ലസ് നോര്‍ഡ് സിഇ 6 എന്ന പേരില്‍ പുറത്തിറങ്ങുന്ന ഫോണ്‍ അടുത്തമാസം ഏഴിന് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മികച്ച സ്‌റ്റൈലും പ്രകടനവും ഒത്തുചേരുന്ന ഒരു ഫോണായിരിക്കും ഇത്.

ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവര്‍ക്കായി ഡ്യുവല്‍ കാമറ സജ്ജീകരണവും ഇതിലുണ്ടാകും. 8,000mAh വലിയ ബാറ്ററിയും 80W SUPERVOOC ഫാസ്റ്റ് ചാര്‍ജിങ്ങും ഇതില്‍ പ്രതീക്ഷിക്കുന്നു. കൂടാതെ 27W വയര്‍ഡ് റിവേഴ്‌സ് ചാര്‍ജിങ് പിന്തുണയും ഉണ്ടാകാം. ജലം, പൊടി എന്നിവയെ പ്രതിരോധിക്കാനുള്ള IP66, IP68, IP69 റേറ്റിങ്ങുകള്‍ ഈ ഫോണിനുണ്ടാകും. 6.78 ഇഞ്ച് 1.5K AMOLED ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 1,800 nits പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ടാകാന്‍ സാധ്യതയുണ്ട്.

ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OxygenOS 16ല്‍ ആയിരിക്കും ഇത് പ്രവര്‍ത്തിക്കുക. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7s Gen 4 ചിപ്സെറ്റാണ് ഇതിന് കരുത്ത് പകരുന്നത്. 12GB വരെ റാമും 256GB വരെ സ്റ്റോറേജും ഇതില്‍ ലഭ്യമായേക്കും. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ടായേക്കാം.

50MP പ്രധാന കാമറയും 8MP അള്‍ട്രാ വൈഡ് അല്ലെങ്കില്‍ മാക്രോ ലെന്‍സും അടങ്ങുന്ന ഡ്യുവല്‍ ക്യാമറ യൂണിറ്റ് ആയിരിക്കും ഇത് വാഗ്ദാനം ചെയ്യുക. മുന്‍വശത്ത് 32 എംപി കാമറയും പ്രതീക്ഷിക്കാം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ ഇതിന്റെ വില 26,990 രൂപയ്ക്കും 30,999 രൂപയ്ക്കും ഇടയിലായിരിക്കും. എങ്കിലും ഔദ്യോഗിക വില ലോഞ്ച് സമയത്ത് മാത്രമേ അറിയാന്‍ സാധിക്കൂ.

News Now

Summary

OnePlus Nord CE 6 set to launch next month: Expected specs, price

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates