7,000mAh ബാറ്ററി; ഓപ്പോ കെ14 ലോഞ്ച് തിങ്കളാഴ്ച, അറിയാം ഫീച്ചറുകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ പുതിയ ഫോണായ ഓപ്പോ കെ14 അടുത്ത തിങ്കളാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി

oppo k14x
oppo k14xSOURCE: oppo
Edited by :dhanojam
Last Updated :3 മാർച്ച് 2026, 9:09 pm IST

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ പുതിയ ഫോണായ ഓപ്പോ കെ14 അടുത്ത തിങ്കളാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി. ബജറ്റ് വിഭാഗത്തില്‍ ബ്രാന്‍ഡിന്റെ മൂല്യം അടിസ്ഥാനമാക്കിയുള്ള ശ്രേണിയാണ് ഓപ്പോയുടെ കെ സീരീസ്.

45W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 7,000mAh ബാറ്ററിയോടെയാണ് ഫോണ്‍ വിപണിയില്‍ എത്തുക. ബാറ്ററിയാണ് ഫോണിന്റെ ഹൈലൈറ്റ്. ബാറ്ററി വിശദാംശങ്ങള്‍ ഒഴികെ ഫോണ്‍ സംബന്ധിച്ച മറ്റു വിശദാംശങ്ങള്‍ ഒന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സെന്‍സറുകള്‍ ഉള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന ചതുരാകൃതിയിലുള്ള കാമറ ഐലന്‍ഡ് ആണ് മറ്റൊരു പ്രത്യേകത. പിന്‍ പാനലില്‍ പ്രിസം ഡിസൈന്‍ ആണ് ഉള്ളത്. വെള്ള, പര്‍പ്പിള്‍ എന്നീ രണ്ട് നിറങ്ങളില്‍ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

മറ്റ് വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലാത്തതിനാല്‍, അതിന്റെ മുന്‍ഗാമിയായ കെ13നേക്കാള്‍ കൂടുതല്‍ അപ്ഗ്രേഡുകള്‍ മാത്രമേ ഇത് വാഗ്ദാനം ചെയ്യൂ എന്ന് പ്രതീക്ഷിക്കാം. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് FHD+ AMOLED ഡിസ്പ്ലേയാണ് കെ13 ഉള്ളത്. 50MP + 2MP ഡ്യുവല്‍-കാമറ സജ്ജീകരണവും 16MP ഫ്രണ്ട് കാമറയും ഇതിലുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 6 Gen 4 ചിപ്സെറ്റാണ് ഇതിന് കരുത്തുപകരുന്നത്.

News Now

Summary

OPPO K14 with 7,000mAh battery launching in India on March 9th

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates