
17,000 രൂപ മുതല്‍ വില, 7000 എംഎഎച്ച് ബാറ്ററി; റിയല്‍മിയുടെ പുതിയ ഫോണ്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍
പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി പുതിയ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണി വിപുലീകരിച്ച് റിയല്‍മി 15എക്‌സ് ഫൈവ് ജി ഫോണ്‍ ആണ് വിപണിയില്‍ ഇറക്കിയത്. താങ്ങാനാവുന്ന വിലയിലുള്ള ഈ സ്മാര്‍ട്ട്ഫോണിന് 7,000 mAh ബാറ്ററിയും മിലിട്ടറി ഗ്രേഡ് സര്‍ട്ടിഫിക്കേഷനുമുണ്ട്.
IP68+IP69 റേറ്റിങ്ങുള്ള ഈ സ്മാര്‍ട്ട്ഫോണിന് പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാന്‍ കഴിയും. ആന്‍ഡ്രോയിഡ് 15 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണില്‍ 50എംപി ഫ്രണ്ട് കാമറയുമുണ്ട്. ഫോണ്‍ മൂന്ന് വേരിയന്റുകളിലാണ് വരുന്നത്. 6GB + 128GB, 8GB + 128GB, 8GB + 256GB എന്നിവയ്ക്ക് യഥാക്രമം 16,999 രൂപ, 17,999 രൂപ, 19,999 രൂപ എന്നിങ്ങനെയാണ് വില. മൈക്രോ എസ്ഡി കാര്‍ഡ് ചേര്‍ത്തുകൊണ്ട് ഉപയോക്താക്കള്‍ക്ക് സ്റ്റോറേജ് 2TB വരെ വികസിപ്പിക്കാന്‍ കഴിയും.
അക്വാ ബ്ലൂ, മറൈന്‍ ബ്ലൂ, മറൂണ്‍ റെഡ് എന്നീ നിറങ്ങളില്‍ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാം. ഫ്‌ലിപ്പ്കാര്‍ട്ട്, Realme.com, മെയിന്‍ലൈന്‍ സ്റ്റോറുകള്‍ എന്നിവയില്‍ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാകും. ലോഞ്ച് ഓഫറുകളുടെ ഭാഗമായി, കമ്പനി യുപിഐയില്‍ 1,000 രൂപ കിഴിവും ബാങ്ക് ഓഫറില്‍ 1,000 രൂപ ഡിസ്‌കൗണ്ടും നല്‍കുന്നു.
720x1570 പിക്‌സല്‍ റെസല്യൂഷനോടുകൂടിയ 6.8 ഇഞ്ച് HD+ ഡിസ്‌പ്ലേയുമായാണ് ഫോണ്‍ വരുന്നത്. ഡിസ്‌പ്ലേ 144hz വരെ റിഫ്രഷ് റേറ്റും 1200 nits വരെ പീക്ക് ബ്രൈറ്റ്‌നസ് ലെവലും വാഗ്ദാനം ചെയ്യുന്നു. മീഡിയടെക് ഡൈമെന്‍സിറ്റി 6300 ചിപ്സെറ്റാണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്. ഹൈബ്രിഡ് ഡ്യുവല്‍ സിം പിന്തുണയോടെ വരുന്ന ഈ സ്മാര്‍ട്ട്ഫോണ്‍ ആന്‍ഡ്രോയിഡ് 15 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ റിയല്‍മി UI 6.0ല്‍ പ്രവര്‍ത്തിക്കുന്നു.
സോണി IMX882 സെന്‍സര്‍, f/1.8 അപ്പര്‍ച്ചര്‍, LED ഫ്‌ലാഷ്, സെല്‍ഫികള്‍ക്കായി 50എംപി ഫ്രണ്ട് ഷൂട്ടര്‍ എന്നിവയുള്ള 50എംപി പ്രധാന എഐ കാമറയുമായാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും 115 അള്‍ട്രാ-ലീനിയര്‍ ബോട്ടം-പോര്‍ട്ടഡ് സ്പീക്കറും ഈ സ്മാര്‍ട്ട്ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നു. 60W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 7000 mAh ബാറ്ററിയാണ് ഫോണിന്റെ ഏറ്റവും വലിയ കരുത്ത്.
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Summary
Realme 15X 5G smartphone launched in India, 7,000 mAh battery, more features
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




