
'ഞാൻ പ്രമേഹ രോഗി ആയിരുന്നു', ജീവിതശൈലി മാറ്റങ്ങളിലൂടെ മരുന്നുകളുടെ ഉപയോഗം കുറച്ചതിനെ കുറിച്ച് അമിത് ഷാ
വളരെ ലളിതമെന്ന് തോന്നാമെങ്കിലും ദൈനംദിന ജീവിതത്തിൽ കൊണ്ടുവരുന്ന ഇത്തരം ലളിതമായ മാറ്റങ്ങൾ ആരോഗ്യത്തിൽ ദീർഘകാലടിസ്ഥാനത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.

അച്ചടക്കമുള്ള ജീവിതശൈലി ആരോഗ്യത്തില്‍ നിര്‍ണായക മാറ്റങ്ങൾ ഉണ്ടാക്കുമെന്നതിന് തെളിവാണ് കേന്ദ്ര മന്ത്രി അമിത് ഷാ. ആരോഗ്യം വീണ്ടെടുക്കുന്നതിന് ജീവിതിശൈലിയില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് അദ്ദേഹം മുന്‍പ് പറഞ്ഞ ചില കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
ഉറക്കം, ഭക്ഷണം, ശരീരത്തിലെ ജലാംശം, വ്യായാമം എന്നിവയിൽ വരുത്തിയ മാറ്റങ്ങള്‍ പ്രമേഹത്തെ അതിജീവിക്കാന്‍ സഹായിച്ചുവെന്നും മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തിയെന്നും അദ്ദേഹം കഴിഞ്ഞ വർഷം ഡൽഹിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ലിവർ ആൻഡ് ബൈലറി സയൻസ് സംഘടിപ്പിച്ച പരിപാടിയിൽ പറഞ്ഞു.
'മുന്‍പ് ഞാനും ഒരു പ്രമേഹ രോഗി ആയിരുന്നു. 2020 മുതല്‍ ജീവിതശൈലിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയതോടെ ആരോഗ്യസ്ഥിതിയിൽ മാറ്റങ്ങൾ പ്രകടമായിരുന്നു. ഉറക്കപ്രശ്‌നങ്ങള്‍ പരിഹരിച്ചു, ധാരാളം വെള്ളം കുടിക്കാന്‍ തുടങ്ങി, വ്യായാമം പതിവാക്കി, ആരോഗ്യകരമായ ഭക്ഷണരീതിയിലേക്ക് മാറി. കഴിഞ്ഞ നാല്-അഞ്ച് വര്‍ഷത്തില്‍ അലോപ്പതി മരുന്നുകള്‍ കഴിക്കുന്നതില്‍ നിന്ന് മോചിതനായി. 20 കിലോയോളം ശരീരഭാരം കുറഞ്ഞു'- അമിത് ഷാ പറഞ്ഞു.
വളരെ ലളിതമെന്ന് തോന്നാമെങ്കിലും ദൈനംദിന ജീവിതത്തിൽ കൊണ്ടുവരുന്ന ഇത്തരം ലളിതമായ മാറ്റങ്ങൾ ആരോഗ്യത്തിൽ ദീർഘകാലടിസ്ഥാനത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. ശാരീരിക ആരോഗ്യത്തിന് പുറമെ ജീവിതശൈലിയിലെ ഈ മാറ്റങ്ങള്‍ മാനസിക ഏകാഗ്രതയും ഉല്‍പാദന ക്ഷമതയും വര്‍ധിപ്പിച്ചു. ജോലി ചെയ്യാനും കൂടുതൽ ചിന്തിക്കാനും തീരുമാനങ്ങള്‍ എടുക്കാനുമുള്ള കഴിവു വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ശാരീരികമായ വ്യായമത്തിനൊപ്പം വിശ്രമിക്കേണ്ടതിന്റെ പ്രാധാന്യവും മറക്കരുതെന്ന് അമിത് ഷാ ഊന്നിപ്പറയുന്നു. രണ്ട് മണിക്കൂര്‍ ശരീരത്തിന് വ്യായാമവും തലച്ചോറിന് ആറ് മണിക്കൂര്‍ ഉറക്കവും നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ശരീരത്തിന്റെ ക്ഷേമത്തിനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും. ഇത് വളരെ ഗുണകരമാണ്. സ്വന്തം അനുഭവത്തിൽ നിന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Union Home Minister Amit Shah was ‘diabetic earlier’; reveals how he lost 20 kg and became free from all medicines
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




