
പാവയ്ക്ക ചായ കുടിച്ചിട്ടുണ്ടോ? പ്രമേഹരോഗികൾക്ക് മികച്ചത്
പാവയ്ക്കയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ രക്തത്തിലെ ചീത്ത കോളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ഊർജ്ജനും ഉന്മേഷനും ഒരു ചായ ബെസ്റ്റാണ്. ചായക്കുള്ളിലെ ചേരുവ മാറുന്നതനുസരിച്ച് ആരോഗ്യഗുണത്തിലും വ്യത്യാസം വരാം. നിങ്ങള്‍ പാവയ്ക്ക ചായ കുടിച്ചിട്ടുണ്ടോ? ഗോഹ്യാ ചായ എന്നും അറിയപ്പെടുന്ന പാവയ്ക്ക ചായയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്.
പാവയ്ക്ക ചായ പ്രമേഹരോഗികൾക്ക് നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും പ്രമേഹം ക്രമീകരിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ പാവയ്ക്കയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ രക്തത്തിലെ ചീത്ത കോളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
പാവയ്ക്കയിൽ വിറ്റാമിൻ സിയുടെ സാന്നിധ്യം അണുബാധകളെ ചെറുക്കാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. മാത്രമല്ല, പാവയ്ക്കയില്‍ അടങ്ങിയ വിറ്റാമിന്‍ എ കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. പാവയ്ക്ക ചായ കരളിലെ വിഷാംശം ഇല്ലാതാക്കാനും കുടലുകളെ ശുദ്ധീകരിക്കാനും സഹായിക്കും. ഇത് ദഹന പ്രശ്നങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു.
WHAT TO READ NEXT

തടി കൂടില്ല, വിശക്കുമ്പോൾ കഴിക്കാം കലോറി കുറഞ്ഞ ഭക്ഷണം
തയ്യാറാക്കേണ്ട വിധം
പാവയ്ക്ക് ചെറിയ കഷ്ണങ്ങളാക്കിയത് (ഉണങ്ങിയതോ വാട്ടിയതോ ആയ രൂപത്തില്‍), വെള്ളം, തേൻ എന്നിവയാണ് പ്രധാന ചേരുവകള്‍. പാവയ്ക്കയ്ക്ക് പകരം പാവയ്ക്കയുടെ ഇല ഉണങ്ങിയതും ഉപയോഗിക്കാവുന്നതാണ്. ഒരു പാത്രത്തിൽ അല്‍പം വെള്ളം തിളപ്പിച്ച് അതിലേക്ക് പാവയ്ക്ക കഷ്ണങ്ങള്‍ ഇട്ട് ഇടത്തരം ചൂടില്‍ 10 മിനിറ്റ് തിളപ്പിക്കുക. അല്‍പ നേരം വെള്ളം മാറ്റി വെച്ച ശേഷം ഇതില്‍ തേന്‍ ചേര്‍ത്ത് കുടിക്കാവുന്നതാണ്.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Bitter Gourd Tea for diabetes
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



