
News Now
'നന്ദനി' പേസില് സിംബാബ്വെ ഒതുങ്ങി! ഇന്ത്യന് വനിതകള്ക്ക് ജയിക്കാന് 115 റണ്സ്

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
കുട്ടികളിലെ ആത്മഹത്യ നിരക്ക് വർധിക്കുന്നതിന് പിന്നിൽ ഉറക്ക പ്രശ്നങ്ങളും ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് അമേരിക്ക ആസ്ഥാനമായി നടത്തിയ പഠനം. കുട്ടിക്കാലത്ത് ഉറക്കമില്ലായ്മ ഉൾപ്പെടെയുള്ള വിവിധ ഉറക്ക പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾ പിന്നീട് ആത്മഹത്യ സ്വഭാവം അല്ലെങ്കിൽ ആത്മഹത്യ പ്രവണത എന്നിവ പ്രകടിപ്പിക്കുമെന്ന് മെഡിക്കല് ജേണലായ ജെഎഎംഎ നെറ്റ് വര്ക്ക് ഓപ്പണ് പ്രസിദ്ധീകരിച്ച പഠനത്തില് പറയുന്നു.
ഒൻപതിനും പത്തിനുമിടയിൽ പ്രായമായ 8,800 കുട്ടികളുടെ ഡാറ്റകൾ ശേഖരിച്ചാണ് പഠനം നടത്തിയത്. 10-ാം വയസില് ഗുരുതര ഉറക്ക പ്രശ്നങ്ങള് ഉണ്ടാകുന്നത് ആത്മഹത്യ ചിന്തകള്ക്കും ആത്മഹത്യാ ശ്രമങ്ങള്ക്കും 2.7 മടങ്ങ് കുടുതല് അപകട സാധ്യതയുണ്ടെന്ന് പഠനത്തിൽ പറയുന്നു. പഠന വിധേയരായ കുട്ടികൾ ആദ്യ ഘട്ടത്തിൽ ആത്മഹത്യ ചിന്തകളെ കുറിച്ച് പങ്കുവെച്ചില്ലെങ്കിലും രണ്ട് വർഷങ്ങൾ ശേഷം അടുത്ത ഘട്ടത്തിൽ ആത്മഹത്യ സ്വഭാവം പ്രകടിപ്പിച്ചയായി ഗവേഷകർ പറയുന്നു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
WHAT TO READ NEXT
ആർത്തവം വൈകുന്നത് നിസ്സാരമാക്കരുത്; പിന്നിലെ കാരണങ്ങൾ
കുട്ടികള്ക്കിടയിലെ ആത്മഹത്യ വർധിക്കുന്നതിന് പിന്നില് ഉത്കണ്ഠ, വിഷാദം, കുടുംബ പ്രശ്നങ്ങള് തുടങ്ങിയ പ്രശ്നങ്ങള് കണക്കിലെടുക്കുമ്പോഴും കുട്ടിക്കാലത്ത് ഉറക്ക പ്രശ്നങ്ങൾ നേരിട്ടു എന്ന ഘടകം പൊതുവായി നിലനിൽക്കുന്നതായി കണ്ടെത്തിയെന്നും ഗവേഷകർ പറയുന്നു. 10നും 14നും ഇടയില് പ്രായമായ കുട്ടികൾ മരിക്കുന്നതിന് പ്രധാന കാരണം ആത്മഹത്യയാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



