മുടികൊഴിച്ചിൽ കുറയ്ക്കാൻ കറിവേപ്പില; എണ്ണ തയ്യാറാക്കേണ്ടത് എങ്ങനെ?

കേശസംരക്ഷണത്തിന് വീട്ടിൽ ലളിതമായി തയ്യാറാക്കാവുന്ന എണ്ണയാണ് കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ.

Curry leaves for hair growth
Curry leaves for hair growthSource by : Pinterest
Last Updated :6 October 2026, 6:40 pm IST

മുടി തളച്ചു വളരാൻ പല പൊടിക്കൈകളും പരീക്ഷിക്കാറുണ്ട്. അതിൽ കറിവേപ്പിലയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഭക്ഷണത്തിന് രുചിയും മണവും നൽകുന്ന കറിവേപ്പിലയിൽ വിവിധതരം സസ്യഘടകങ്ങളും ആന്റിഓക്സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കാം.

കറിവേപ്പിലയിൽ അടങ്ങിയ ആന്റിഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസും വീക്കവും കുറയ്ക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ

കേശസംരക്ഷണത്തിന് വീട്ടിൽ ലളിതമായി തയ്യാറാക്കാവുന്ന എണ്ണയാണ് കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ. ഒരു പാത്രത്തിൽ രണ്ട് ടേബിൾസ്പൂൺ ശുദ്ധമായ വെളിച്ചെണ്ണ എടുക്കുക. ഇതിലേക്ക് 10–12 കറിവേപ്പില ചേർത്ത് ചെറുതായി ചൂടാക്കാം.

ശേഷം തീ ഓഫ് ചെയ്ത് എണ്ണ തണുക്കാൻ അനുവദിക്കുക. തണുത്ത ശേഷം എണ്ണ സ്കാൽപ്പിൽ മൃദുവായി മസാജ് ചെയ്യാം. ഏകദേശം 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വെച്ച ശേഷം സാധാരണ ഷാംപൂ ഉപയോഗിച്ച് കഴുകികളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കുന്നത് മതിയാകും.

കറിവേപ്പില കഴിക്കുന്നതോ തലയിൽ പുരട്ടുന്നതോ?

ഭക്ഷണത്തിൽ കറിവേപ്പില ഉൾപ്പെടുത്തുന്നത് വളരെ സാധാരണ രീതിയാണ്. എന്നാൽ കറിവേപ്പില കഴിക്കുന്നതിലൂചെ മുടികൊഴിച്ചിൽ പൂർണമായും മാറുമെന്ന് പറയാനാകില്ല. മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങൾ ലഭിക്കുന്ന സമീകൃത ഭക്ഷണമാണ് കൂടുതൽ പ്രധാനം.

എല്ലാവർക്കും കറിവേപ്പില എണ്ണ ഉപയോഗിക്കാമോ?

വീട്ടിലുണ്ടാക്കുന്നതാണെങ്കിലും എല്ലാവരുടെയും സ്കാപ്പിൽ ഈ എണ്ണ ഒരുപോലെ അനുയോജ്യമാകണമെന്നില്ല. ആദ്യമായി ഉപയോ​ഗിക്കുമ്പോൾ പാച്ച് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്. ചൊറിച്ചിൽ, ചുവപ്പ്, കുരുക്കൾ, കത്തുന്ന പോലുള്ള അനുഭവം എന്നിവ ഉണ്ടായാൽ ഉപയോഗം നിർത്തണം. സ്കാൽപ്പിൽ നേരത്തെ തന്നെ രോഗാവസ്ഥയോ കടുത്ത അലർജിയോ ഉള്ളവർ ഡോക്ടറുടെ നിർദേശം തേടുന്നതാണ് സുരക്ഷിതം.

എന്നാൽ ദിവസങ്ങളായി തുടരുന്ന അമിത മുടികൊഴിച്ചിലിന് പല കാരണങ്ങളുണ്ടാകാം. പോഷകക്കുറവ്, ഹോർമോൺ വ്യതിയാനം, തൈറോയ്ഡ് പ്രശ്നങ്ങൾ, സമ്മർദം, ചില മരുന്നുകൾ, ജനിതക കാരണങ്ങൾ തുടങ്ങിയവ ഇതിന് പിന്നിലുണ്ടാകാം. അതുകൊണ്ട് പെട്ടെന്ന് മുടി കൊഴിയുക, തലയിൽ പാച്ചുകളായി മുടി നഷ്ടപ്പെടുക, സ്കാൽപ്പിൽ ചൊറിച്ചിലും പൊട്ടലും ഉണ്ടാകുക തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡെർമറ്റോളജിസ്റ്റിനെ കാണുന്നതാണ് നല്ലത്.

News Now

Summary

Curry Leaves for Hair Growth: Benefits and How to Use Them

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates