
ബാർബി ഇനി പ്രമേഹക്കാരിയായും; ടൈപ് വൺ പ്രമേഹത്തിനെതിരായ ബോധവത്കരണമെന്ന് കമ്പനി
കുട്ടികളിൽ പോസിറ്റിവ് മനോഭാവം വളർത്തിയെടുക്കാൻ കൂടിയാണ് ബാർബിയുടെ പുതുഭാവം

ലോകമെങ്ങും ആരാധകരുള്ള പാവയാണ് ബാർബി. പെൺകുട്ടികളുടെ പ്രിയ പാവയായ ബാർബി ഇനി പ്രമേഹക്കാരിയായും. കുഞ്ഞുങ്ങളിലെ മഹാവ്യാധിയായി മാറിക്കൊണ്ടിരിക്കുന്ന ടൈപ് വൺ പ്രമേഹത്തിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായാണ് ബാർബി ഗേൾ നിർമാതാക്കളായ മാറ്റെൽ കമ്പനി ഗ്ലൂക്കോസ് മോണിറ്റർ അടക്കം ശരീരത്തിൽ ഘടിപ്പിച്ച ബാർബിയെ പുറത്തിറക്കിയത്.
WHAT TO READ NEXT

'അത്ര കെയര്‍ വേണ്ട'; കുട്ടികള്‍ സ്വതന്ത്രരായി വളരട്ടെ
പ്രമേഹ ബോധവത്കരണ പ്രതീകമായ പോൾക്ക പുള്ളികളുള്ള ഉടുപ്പണിഞ്ഞ, കൈകളിൽ സ്ഥിരം ഗ്ലൂക്കോസ് മോണിറ്റർ, ഇടുപ്പിൽ ഇൻസുലിൻ പമ്പ്, ഷുഗർ ലെവൽ കാണിക്കുന്ന മൊബൈൽ ഫോൺ എന്നിവയെല്ലാമായാണ് ഈ ബാർബി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജീവിതാവസാനംവരെ കൂടെ കൊണ്ടു നടക്കേണ്ട ഈ രോഗത്തോട്, അതിന് ഇരയായ കുട്ടികളിൽ പോസിറ്റിവ് മനോഭാവം വളർത്തിയെടുക്കാൻ കൂടിയാണ് ബാർബിയുടെ പുതുഭാവം.
ടൈപ് വൺ പ്രമേഹത്തിന്റെ പിടിയിലായ കുട്ടികളെ കൂടി സമൂഹത്തിന്റെ ഭാഗമായി കാണാനും ചേർത്തുനിർത്താനും ലക്ഷ്യമിട്ടാണ് പ്രമേഹ നിയന്ത്രണ ആക്സസറീസണിഞ്ഞ പാവയെ വിപണിയിൽ ഇറക്കിയതെന്ന് കമ്പനി അവകാശപ്പെടുന്നു.
News Now
ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

Summary
A Barbie doll dressed as a diabetic to raise awareness about type 1 diabetes.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കാഷ്യൂ ബോർഡിൽ അക്കൗണ്ടന്റ്, സ്കിൽസ് അക്കാദമിയിൽ കമ്പനി സെക്രട്ടറി; ഇപ്പോൾ അപേക്ഷിക്കാം

'നിന്നെയല്ല, നിന്റെ അച്ഛനെ നോക്കുന്നു; അച്ഛന് എന്തെല്ലാം കണ്ടതാണടോ, ആദ്യമായിട്ട് കാണുന്നതാണോ?'
