ഓട്ടിസം, എഡിഎച്ചഡി സാധ്യത കുറയ്ക്കുന്ന കുടലിലെ ചില 'നല്ല' ബാക്ടീരികൾ; പ്രതീക്ഷയായി പുതിയ പഠനം
ചില സൂക്ഷ്മാണുക്കൾ ഒരു സംരക്ഷണ പങ്ക് വഹിക്കുന്നതായി നിരീക്ഷിച്ചതായി ഗവേഷകർ പറയുന്നു.

കുടലിലെ നല്ല ബാക്ടീരിയകൾ നമ്മുടെ ആരോഗ്യത്തിൽ നിർണായക പങ്ക് വഹിക്കുന്നതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുള്ളതാണ്. എന്നാൽ ഗട്ട് മൈക്രോബയോമും ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD), എഡിഎച്ച്ഡി പോലുള്ള ന്യൂറോഡെവലപ്മെന്റൽ അവസ്ഥകളും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.
ഒരു കുഞ്ഞ് ജനിക്കുന്ന നിമിഷം മുതൽ ദശലക്ഷക്കണക്കിന് സൂക്ഷ്മാണുക്കൾ കുടലിൽ രൂപം കൊള്ളുന്നു. ജനനസമയത്ത് ഒരു കുഞ്ഞിന്റെ എപ്പിജെനെറ്റിക് ക്രമീകരണം നാഡീ വികസന വൈകല്യങ്ങൾക്കുള്ള അവരുടെ അപകടസാധ്യതയെ സ്വാധീനിക്കുന്നു, എന്നാൽ കുടലിലെ ചില 'നല്ല' ബാക്ടീരിയകളുടെ സാന്നിധ്യം അപകടസാധ്യതയിൽ മാറ്റം വരുത്താമെന്ന് സെൽ പ്രസ് ബ്ലൂ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ വിശദീകരിക്കുന്നു.
മൂന്ന് വയസ്സിൽ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD), ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) എന്നിവയുടെ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക എപ്പിജെനെറ്റിക് പാറ്റേണുകളും ഗട്ട് മൈക്രോബയോമും ഗവേഷകർ തിരിച്ചറിഞ്ഞു. ചില സൂക്ഷ്മാണുക്കൾ ഒരു സംരക്ഷണ പങ്ക് വഹിക്കുന്നതായി നിരീക്ഷിച്ചതായി ഗവേഷകർ പറയുന്നു, ഇത് ചില എപ്പിജെനെറ്റിക് റിസ്ക് പാറ്റേണുകളുമായി ബന്ധപ്പെട്ട ഫലങ്ങൾ കുറയ്ക്കാമെന്നും ഗവേഷകർ വിശ്വസിക്കുന്നു, പ്രത്യേകിച്ച് ലാക്നോസ്പൈറ പെക്റ്റിനോസ്ചിസ്, പാരബാക്ടീറോയിഡ്സ് ഡിസ്റ്റാസോണിസ് എന്നീ കുടൽ ബാക്ടീരികൾ.
കുടൽ ബാക്ടീരിയയും എപ്പിജെനെറ്റിക് പാറ്റേണും
കുഞ്ഞുങ്ങളുടെ ജനനസമയത്തെ ജീനുകളുടെ പ്രവർത്തനരീതിയും ആദ്യ വർഷത്തെ ഗട്ട് മൈക്രോബയോം വളർച്ചയും ഗവേഷകർ പരിശോധിച്ചു. ചില കുഞ്ഞുങ്ങൾക്ക് ജനിക്കുമ്പോൾ തന്നെ ASD അല്ലെങ്കിൽ ADHDയുമായി ബന്ധപ്പെട്ട എപ്പിജെനറ്റിക് റിസ്ക് മാർക്കറുകൾ ഉണ്ടായിരുന്നെങ്കിലും, പ്രത്യേക ഗുണകരമായ ബാക്ടീരിയകൾ കുടലിൽ രൂപപ്പെട്ട കുട്ടികളിൽ പിന്നീട് ലക്ഷണങ്ങൾ കുറവായി കണ്ടതായി പഠനം പറയുന്നു.
WHAT TO READ NEXT

രക്തസമ്മർദം കുറയ്ക്കാൻ ശീലമാക്കാം, കഫീൻ ഇല്ലാത്ത തഴുതാമ ചായ
എന്നാൽ പഠനം പ്രാഥമിക ഘട്ടത്തിലാണ്. ഗട്ട് മൈക്രോബുകൾ ഓട്ടിസത്തിനോ എഡിഎച്ച്ഡിക്കോ കാരണം ആണെന്ന് പഠനം ഉറപ്പിക്കുന്നില്ല. ഇതിൽ വിശദമായ പഠനം ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു. ജനിതക ഘടകങ്ങൾ, ഭക്ഷണരീതി, പരിസ്ഥിതി, ഉറക്കം, സമ്മർദ്ദം, ആന്റിബയോട്ടിക് ഉപയോഗം തുടങ്ങി നിരവധി ഘടകങ്ങൾ കുട്ടികളുടെ ന്യൂറോഡെവലപ്മെന്റിനെ സ്വാധീനിക്കുന്നുണ്ട്. ഗട്ട് മൈക്രോബുകൾ മാത്രം അടിസ്ഥാനമാക്കി ഓട്ടിസമോ എഡിഎച്ച്ഡിയോ വിശദീകരിക്കാൻ കഴിയില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Scientists Discover “Good” Gut Microbes That Could Protect Against Autism and ADHD
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



