
വെള്ളപ്പാണ്ട് പടരുന്നതിന് മുൻപ് നിയന്ത്രിക്കാം, പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാം
പലരുടെ വെള്ളപ്പാണ്ട് ശരീരത്തിൽ വ്യാപകമായി പടർന്ന ശേഷമായിരിക്കും ചികിത്സയെ കുറിച്ച് ചിന്തിക്കുന്നത്.

ചർമത്തിന് സ്വാഭാവിക നിറം നൽകുന്ന മെലാനിൻ എന്ന പിഗ്മെന്റിന്റെ കുറവ് മൂലമുണ്ടാകുന്ന അവസ്ഥയാണ് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട്. ചർമത്തിലെ നിറകോശങ്ങളായ മെലനോസൈറ്റുകൾ നശിച്ചുപോകുന്നതാണ് രോഗാവസ്ഥയിലേക്ക് നയിക്കുന്നത്. മൈകിൾ ജാക്സൺ മുതൽ മമത മോഹൻദാസ് വരെ വിറ്റിലിഗോ നേരിടേണ്ടി വന്ന അവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.
പലരുടെ വെള്ളപ്പാണ്ട് ശരീരത്തിൽ വ്യാപകമായി പടർന്ന ശേഷമായിരിക്കും ചികിത്സയെ കുറിച്ച് ചിന്തിക്കുന്നത്. എന്നാൽ നേരത്തെയുള്ള രോഗനിർണയം രോഗ നിയന്ത്രണത്തിന് സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാം
ചർമത്തിൽ ചെറിയ വെളുത്ത പാടുകളോ മങ്ങിയ നിറത്തിലുള്ള ഭാഗങ്ങളോ പ്രത്യക്ഷപ്പെടുക.
തലമുടി, കൺപീലികൾ, പുരികം, താടി എന്നിവ പ്രായമാകുന്നതിന് മുൻപ് തന്നെ അകാലത്തിൽ നരയ്ക്കുക.
വായിനകത്തോ മൂക്കിനകത്തോ ഉള്ള മൃദുവായ ചർമത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുക.
വെള്ളപ്പാണ്ട് ബാധിക്കാനുള്ള കാരണങ്ങളും സാധ്യതകളും
മെലനോസൈറ്റുകൾ നശിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ ഇവയാണ്.
ഓട്ടോഇമ്മ്യൂൺ അവസ്ഥ: ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥ സ്വന്തം നിറകോശങ്ങളെത്തന്നെ അന്യകോശങ്ങളായി കരുതി ആക്രമിക്കുന്ന അവസ്ഥ.
ജനിതകമായ ഘടകങ്ങൾ: കുടുംബത്തിൽ ആർക്കെങ്കിലും ഈ അവസ്ഥയുണ്ടെങ്കിൽ മറ്റുള്ളവരിലും വരാനുള്ള സാധ്യതയേറുന്നു.
മാനസിക സമ്മർദം: അമിതമായ മാനസിക സമ്മർദം രോഗപ്രതിരോധ വ്യവസ്ഥയെ ബാധിച്ച് രോഗം വരാൻ കാരണമാകാറുണ്ട്.
WHAT TO READ NEXT

ഉറക്കം മെച്ചപ്പെടുത്തണോ? ആയുർവേദത്തിൽ നിന്ന് 10 ടിപ്സ്
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Early symptoms of Vitiligo, diseases may control
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




