
പാൽ, ഖോവ, ക്രീം തുടങ്ങിയവ ഉപയോഗിച്ച മിഠായികൾക്ക് കേടാകാനുള്ള സാധ്യത കൂടുതലാണ്.

News Now
ഹൂതികളുടെ ആക്രമണം; സൗദിയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ

'ചേട്ടൻ ഒരു സംഭവം തന്നെ'; രാജസ്ഥാനി ഗായകരെ കൊണ്ട് മലയാളം പാട്ട് പാടിച്ച് ദിനേശ് പ്രഭാകർ, വിഡിയോ വൈറൽ

വിദേശത്ത് ജോലി വാഗ്ദാനം; ഏജന്‍സികളുടെ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ഇക്കാര്യങ്ങര്‍ ശ്രദ്ധിക്കാം, മുന്നറിയിപ്പ്

പ്രതിഷേധം ഫലം കണ്ടു; യുപിഐ ഫീസ് നടപ്പാക്കുന്നത് നീട്ടിവെച്ചു, പുതിയ തീയതി പിന്നീട്

നവരാത്രി മുതൽ ദീപാവലി വരെയുള്ള ഉത്സവ സീസണുകളിൽ വീടുകളിലും കടകളിലും പലതരം മിഠായികളും പലഹാരങ്ങളും നിറയും. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനമായി മിഠായി വാങ്ങുന്നതും പതിവാണ്. എന്നാൽ രുചിയും ഭംഗിയും മാത്രം നോക്കി മിഠായി വാങ്ങിയാൽ ചിലപ്പോൾ ഭക്ഷ്യവിഷബാധയും വയറുസംബന്ധമായ അസ്വസ്ഥതകളും ഉണ്ടാകാം.
WHAT TO READ NEXT

മുടികൊഴിച്ചിൽ കുറയ്ക്കാൻ കറിവേപ്പില; എണ്ണ തയ്യാറാക്കേണ്ടത് എങ്ങനെ?
പ്രത്യേകിച്ച് പാലും ക്രീമും ഉപയോഗിച്ച മിഠായികൾ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടാകാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ എഫ്എസ്എസ്എഐ (FSSAI) അംഗീകാരമുള്ള വിശ്വസനീയമായ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് മാത്രം ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ ശ്രദ്ധിക്കുക.
ആവശ്യക്കാർ കൂടുമ്പോൾ ലാഭം മാത്രം ലക്ഷ്യമിട്ടുള്ള മായം ചേർക്കലുകളും ഗുണമേന്മയില്ലാത്ത ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നതിലേക്കും നയിക്കാം. അതുകൊണ്ട് തന്നെ വിലക്കുറവു കണ്ട് ചാടിവീഴരുത്.
മാർക്കറ്റിൽ നിന്ന് മിഠായി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
നിർമ്മാണ തീയതിയും കാലാവധി തീയതിയും നോക്കുക
പാക്ക് ചെയ്ത മിഠായികൾ വാങ്ങുമ്പോൾ നിർമ്മിച്ച തീയതി, ഉപയോഗിക്കേണ്ട അവസാന തീയതി എന്നിവ പരിശോധിക്കുക. തീയതി വ്യക്തമല്ലാത്തതോ ലേബൽ ഇല്ലാത്തതോ ആയ ഉൽപന്നങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
നിറം കൂടുതലാണോ എന്ന് പരിശോധിക്കുക
അസാധാരണമായി തിളങ്ങുന്ന നിറമുള്ള മിഠായികളിൽ കൃത്രിമ ഭക്ഷ്യനിറം അമിതമായി ഉപയോഗിച്ചിട്ടുണ്ടാകാനുള്ള സാധ്യതയുണ്ട്. സ്വാഭാവികമായി തോന്നുന്ന നിറവും സാധാരണ രൂപവുമുള്ള മിഠായികൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
മണം ശ്രദ്ധിക്കുക
പുളിച്ച മണമോ പഴകിയ എണ്ണയുടെ മണമോ മറ്റേതെങ്കിലും അസാധാരണ ഗന്ധമോ അനുഭവപ്പെട്ടാൽ വാങ്ങാതിരിക്കുക. മിഠായി ഫ്രഷ് ആണോയെന്നറിയാൻ മണം ശ്രദ്ധിക്കുന്നത് നല്ലതാണ്.
തുറന്ന് വെച്ച മിഠായികൾ ഒഴിവാക്കുക
തുറന്നുവെച്ചിരിക്കുന്ന മിഠായികളിലേക്ക് പൊടിയും ഈച്ചകളും മറ്റ് അഴുക്കുകളും എത്താൻ സാധ്യതയുണ്ട്. ഭക്ഷണം മൂടിവെച്ചിട്ടുണ്ടോയെന്നും ശുചിത്വവും ശ്രദ്ധിക്കണം.
പാലും ക്രീമും അടങ്ങിയ മിഠായികൾ പ്രത്യേകം ശ്രദ്ധിക്കുക
പാൽ, ഖോവ, ക്രീം തുടങ്ങിയവ ഉപയോഗിച്ച മിഠായികൾക്ക് കേടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം മിഠായികൾ ശരിയായ താപനിലയിൽ സൂക്ഷിച്ചിട്ടുണ്ടോ എന്ന് നോക്കുക. വാങ്ങിയ ശേഷം ഏറെ നേരം ചൂടുള്ള സ്ഥലത്ത് വെക്കാതിരിക്കുക.
വിലകുറഞ്ഞ മിഠായികൾ വാങ്ങുമ്പോൾ ശ്രദ്ധിക്കണം
സാധാരണ വിലയേക്കാൾ വളരെ കുറഞ്ഞ വിലയിൽ വിൽക്കുന്ന മിഠായികൾ കണ്ടാൽ ഗുണനിലവാരത്തെക്കുറിച്ച് അന്വേഷിക്കുന്നത് നല്ലതാണ്. വില മാത്രം നോക്കി വലിയ അളവിൽ വാങ്ങാതിരിക്കുക.
വാങ്ങിയ മിഠായി ശരിയായി സൂക്ഷിക്കുക
വീട്ടിലെത്തിയ ശേഷം മിഠായി എങ്ങനെ സൂക്ഷിക്കണമെന്ന് പാക്കറ്റിലെ നിർദേശം പരിശോധിക്കുക. ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടവ അങ്ങനെ തന്നെ സൂക്ഷിക്കുക. മിഠായി തുറന്ന നിലയിൽ ദീർഘനേരം പുറത്തുവെക്കരുത്.
ഒരുപാട് ദിവസത്തേക്ക് മിഠായി സൂക്ഷിക്കരുത്
ഉത്സവത്തിന് വാങ്ങിയ മിഠായി ശേഷിച്ചാൽ ദിവസങ്ങളോളം സൂക്ഷിച്ച ശേഷം കഴിക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് ഫ്രഷ് ക്രീം, പാൽ, ഖോവ എന്നിവ അടങ്ങിയ മിഠായികൾ വേഗത്തിൽ ഉപയോഗിക്കുന്നതാണ് നല്ലത്.
WHAT TO READ NEXT

പ്രമേഹരോഗികളിൽ കാലിലെ മുറിവുകൾ കൂടുതൽ അപകടകരമാകുന്നത് എന്തുകൊണ്ട്?
Summary
Festival Food Safety Tips: Things to Check Before Buying Sweets From the Market
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





