ഉണക്കമുന്തിരി കുതിർത്തത്, ഗുല്‍ക്കന്ദ്, പെരുംജീരകം; അസിഡിറ്റിക്ക് ഉടനടി പരിഹാരം

ചില ഭക്ഷണങ്ങള്‍ അസിഡിറ്റിയെ നേരിടാന്‍ സഹായിക്കും.

ACIDITY STOMACH
അസിഡിറ്റിക്ക് ഉടനടി പരിഹാരം
Last Updated :17 November 2024, 2:04 pm IST

വയറ്റിൽ എരിച്ചിൽ, പുകച്ചിൽ, വേദന എന്നിവ പതിവാണോ? ഇത് ഒരു പക്ഷെ അസിഡിറ്റി മൂലമാകാം. ആമാശയത്തില്‍ ആസിഡുകള്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ അസിഡിറ്റി മൂലമുള്ള ദഹനപ്രശ്‌നങ്ങള്‍ തലപൊക്കും. അസിഡിറ്റി അന്നനാളത്തിന്റെ പാളിയിലും പ്രകോപനം ഉണ്ടാക്കിയേക്കാം പല അസ്വസ്ഥതകള്‍ക്കും ഇത് വഴിവയ്ക്കും.

ചില ഭക്ഷണങ്ങള്‍ അസിഡിറ്റിയെ നേരിടാന്‍ സഹായിക്കും.

1കുതിര്‍ത്ത ഉണക്കമുന്തിരി

Listicle image

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. ഒരു ഗ്ലാസ് വെള്ളം കുടിക്കുകയും 5-6 ഉണക്കമുന്തിരി കഴിക്കുകയും ചെയ്യാം. ഇതിനായി മുന്തിരി തലേദിവസം രാത്രി വെള്ളത്തില്‍ ഇട്ടുവയ്ക്കാന്‍ മറക്കരുത്. കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് ദഹനം വര്‍ദ്ധിപ്പിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

2ഗുല്‍ക്കന്ദ്

Listicle image

റോസാപ്പൂവിന്റെ ഇതളുകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഒന്നാണ് ഗുല്‍ക്കന്ദ്. നിരവധി ആരോഗ്യഗുണങ്ങളുള്ള ഈ പാനീയം അസിഡിറ്റിക്ക് മികച്ച പ്രതിവിധിയാണ്. ഒരു ടേബിള്‍സ്പൂണ്‍ ഗുല്‍ക്കന്ദ് എടുത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ക്കണം. ഇത് ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും കുടിക്കാം. ചൂടകറ്റി ശരീരത്തെ തണുപ്പിക്കാന്‍ ഇത് നല്ലതാണ്.

3പെരുംജീരകം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

അസിഡിറ്റി പ്രശ്നങ്ങൾ പരിഹരിക്കാൻ പെരുംജീരകം സഹായിക്കും. ഇത് അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവ തടയുന്നു. ഗ്യാസ്, വയറിളക്കം എന്നിവയ്ക്കും ഇത് നല്ലൊരു പരിഹാരമാണ്. ദിവസവും വെറും വയറ്റിൽ പെരും ജീരകവെള്ളം കുടിക്കുന്നതും ശീലമാക്കാവുന്നതാണ്.

4അയമോദകം

Listicle image

എക്സ്

അസിഡിറ്റി പ്രശ്നം തടയുന്നതിന് മറ്റൊരു പ്രകൃതിദത്ത പരിഹാരമാണ് അയമോദകം. അയമോദകത്തിൽ അടങ്ങിയിട്ടുള്ള എൻസൈമുകളും മറ്റും ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു.

5കരിക്കിൻ വെള്ളം

Listicle image

കരിക്കിൻ വെള്ളം കുടിക്കുന്നതും അസിഡിക് പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. ഇതിലെ പൊട്ടാസ്യം കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now