ഇതില്‍ വിറ്റാമിന്‍ എ, സി, ഇ, ബി കോപ്ലക്‌സ്, ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

Curry Leaves
Curry LeavesSource by : Pinterest
Last Updated :14 April 2026, 3:42 pm IST

News Now

കറി ഏതാണെങ്കിലും ഒരു മണവും ​ഗുണവും കിട്ടണമെങ്കിൽ കറിവേപ്പില മലയാളികൾക്ക് മസ്റ്റ് ആണ്. ഏകദേശം ആറ് മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു ചെടിയാണ് കറിവേപ്പില. ചിലപ്പോൾ കറിവേപ്പ് ചെറുവൃക്ഷമാവുകയും ചെയ്യും. ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കാൻ കറിവേപ്പില സഹായിക്കുമെന്ന് ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

റൂട്ടേസിയെ സസ്യകുടുംബത്തിൽപ്പെടുന്ന കറിവേപ്പിന്റെ ശാസ്ത്രനാമം 'മുകയ കൊനീജിയൈ' എന്നാണ്. ഭക്ഷണത്തിൽ മാത്രമല്ല, കറിവേപ്പില ആയുവേദത്തിൽ ഔഷധമായും കണക്കാക്കാറുണ്ട്. പ്രകൃതി നേരിട്ട് പ്രോസസ് ചെയ്തു ഉല്‍പാദിപ്പിക്കുന്ന ഒരു മള്‍ട്ടിവിറ്റാമിന്‍ പ്രൊഡക്ട് ആണ് കറിവേപ്പില.

കറിവേപ്പിലയും ചുക്കും കുരുമുളകും സമമായ അളവിലെടുത്ത് കഷായം വെച്ചുകുടിച്ചാൽ പനി പമ്പ കടക്കുമെന്നാണ് ആയുർവേദ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. അതുപോലെ അലർജി മൂലമുണ്ടാകുന്ന ജലദോഷം തുമ്മലിനും കറിവേപ്പ് പ്രയോ​ഗം നല്ലതാണ്. ഭക്ഷണത്തിൽ കറിവേപ്പില ചേർക്കുന്ന ദഹനത്തിനും മികച്ചതാണ്.

വേനൽക്കാലത്തുണ്ടാകുന്ന ശരീരത്തിലെ ചൂടുകുരുവിനും തിണർപ്പിനും കറിവേപ്പില വെണ്ണപോലെ അരച്ച് ദിവസവും ദേഹത്ത് പുരട്ടുന്നത് നല്ലതാണ്. കറിവേപ്പിലയും മഞ്ഞളും ചേർത്ത് മോരുകാച്ചി ദിവസവും രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് ദഹനസംബന്ധമായി ഉണ്ടാകുന്ന രോഗങ്ങൾ മാറുന്നതിന് സഹായിക്കുമെന്ന് ആയുവേദത്തിൽ പറയുന്നു.

ഇതില്‍ വിറ്റാമിന്‍ എ, സി, ഇ, ബി കോപ്ലക്‌സ്, ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീകളുടെ ആരോഗ്യത്തിന് പ്രത്യേകിച്ച്, ഗര്‍ഭിണികളുടെയും പ്രസവാനന്തര ശ്രുശൂഷയിലുള്ള സ്ത്രീകള്‍ക്കും.

പ്രതിരോധശേഷി

പ്രതിരോധശേഷി കുറയുന്നതിനും അകാല വാർദ്ധക്യത്തിനും പ്രധാന കാരണങ്ങളിലൊന്നായ ഓക്‌സിഡേറ്റീവ് സമ്മർദത്തെ ചെറുക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സി, ഇ എന്നിവയും കറിവേപ്പിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇത് ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുകയും ചര്‍മത്തിന് സ്വാഭാവിക തിളക്കവും മൃദുത്വം നല്‍കുകയും ചെയ്യുന്നു.

എല്ലുകള്‍ക്ക് കാൽസ്യവും ഫോസ്ഫറസും

പാല്‍ ഉല്‍പന്നങ്ങളില്‍ എന്ന പോലെ അളവില്‍ കറിവേപ്പിലയിലും കാല്‍സ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ അടങ്ങിയ ഫോസ്ഫറസ് കാല്‍സ്യത്തിന്‍റെ ആഗിരണം മെച്ചപ്പെടുത്തുകയും അസ്ഥികളുടെ സാന്ദ്രത വര്‍ധിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പ്രസവശേഷം അമ്മമാർക്കും ഓസ്റ്റിയോപൊറോസിസ് സാധ്യതയുള്ളവര്‍ക്കും ​​കറിവേപ്പില പതിവായി കഴിക്കാവുന്നതാണ്.

രക്താരോഗ്യം

രക്താരോഗ്യത്തിന് അത്യാവശ്യമായ രണ്ട് പോഷകങ്ങളായ ഫോളിക് ആസിഡും ഇരുമ്പും കറിവേപ്പിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഫോളിക് ആസിഡ് ശരീരത്തിന് ഇരുമ്പ് കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു, അതിലൂടെ വിളർച്ച കുറയ്ക്കുന്നു. അതേസമയം ഇരുമ്പ് ചുവന്ന രക്താണുക്കളുടെ രൂപീകരണത്തെ പ്രോത്സാഹിപ്പിക്കും. പ്രസവശേഷം അമ്മമാര്‍ക്ക് അല്ലെങ്കില്‍ ആര്‍ത്തവ സമയം സ്ത്രീകള്‍ കറിവേപ്പില കഴിക്കുന്നത് ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം വര്‍ധിക്കാന്‍ സഹായിക്കും.

കണ്ണുകൾക്കും ചർമത്തിനും വിറ്റാമിൻ എ

കറിവേപ്പില കഴിക്കുന്നത് കണ്ണുകൾക്കും രോഗപ്രതിരോധ സംവിധാനത്തിനും ചർമത്തിനും നല്ലതാണ്. ഇതില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. കറിവേപ്പില പതിവായി കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും വരള്‍ച്ച, കാഴ്ച മങ്ങല്‍ എന്നിവ ചെറുക്കാനും സഹായിക്കും.

Summary

Health Benefits of Curry Leaves

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates