
വെള്ളം കുടിക്കാൻ മറന്നോ! കണക്ക് ഒപ്പിക്കാൻ ഒറ്റയടിക്ക് കുടിക്കരുത്
രാവിലെ എഴുന്നേറ്റാൽ ഉടൻ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കാം.

ആരോഗ്യം സംരക്ഷിക്കാൻ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. കുറഞ്ഞാൽ ഓർമക്കുറവ്, ക്ഷീണം തുടങ്ങിയ ശരീരത്തിലെ പല പ്രവർത്തനങ്ങളെയും ബാധിക്കും. ജലാംശം നിലനിർത്തുന്നതിന് ദിവസവും മതിയായ അളവിൽ വെള്ളവും ജലാംശം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.
എട്ട് മുതൽ11 ഗ്ലാസ് വരെ വെള്ളം ദിവസവും കുടിക്കണമെന്നാണ് ആരോഗ്യ വിദഗധർ ചൂണ്ടിക്കാണിക്കുന്നത്. അഥവാ വെള്ളം കുടിക്കാൻ മറന്നു പോയാൽ ഒറ്റയടിക്ക് അഞ്ച് ആറും ഗ്ലാസ് വെള്ളം കുടിച്ച് കണക്ക് ഒപ്പിക്കാമെന്ന് കരുതരുത്. ഒരു ദിവസം മുഴുവനും ഇടയ്ക്കിടെ കുറേശ്ശേയായി വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
രാവിലെ എഴുന്നേറ്റാൽ ഉടൻ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കാം. ശരീരത്തിലെ വിഷാംശവും മറ്റും പുറന്തള്ളാൻ ഇത് സഹായകരമായിരിക്കും. മാത്രമല്ല, ശരീരത്തിന്റെ ഊർജ്ജനില നിലനിർത്താനും വെള്ളം ആവശ്യമാണ്.
വ്യായാമത്തിനു ശേഷവും നന്നായി വെള്ളം കുടിക്കണം. ബോട്ടിൽഡ് ജ്യൂസ്, സോഡ എന്നിവ പരമാവധി ഒഴിവാക്കി, ശുദ്ധമായ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുൻപും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്.
WHAT TO READ NEXT

ചില്ലറക്കാരനല്ല, കാപ്പിപ്പൊടി! താരൻ മാറാൻ ഇനി വളരെ എളുപ്പം
വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴും, വായിക്കുമ്പോഴും, ടിവി കാണുമ്പോഴും, ഓഫീസിലിരിക്കുമ്പോഴുമെല്ലാം ഒരു കുപ്പിയിൽ വെള്ളം നിറച്ച് അടുത്തുവെയ്ക്കുക. അപ്പോൾ വെള്ളം കുടിക്കാൻ മറക്കില്ല. ഇതൊരു ശീലമാക്കിയാൽ വെള്ളം കുടിക്കാൻ മറന്നു പോകില്ല. പഴങ്ങൾ മധുരം ചേർക്കാതെ ജ്യൂസടിച്ചുകുടിക്കുന്നതും ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.
വെള്ളത്തിന്റെ അളവു കുറയുന്നതു പോലെ തന്നെ പ്രശ്നമാണ് കൂടുന്നതും. അത് ഛർദി, ക്ഷീണം എന്നിവയുണ്ടാവാം. നിറം മാറ്റമൊന്നുമില്ലാതെയാണ് മൂത്രം പോവുന്നതെങ്കിൽ വെള്ളത്തിന്റെ അളവ് കൃത്യമാണെന്ന് മനസ്സിലാക്കാം.
Summary
Health Benefits of drinking water.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


