
ഉറക്കം വരെ കെടുത്തും, മസിലുകയറ്റത്തിന് പരിഹാരമെന്ത്?
ചിലരിൽ ചൂടു കാരണമുള്ള നിർജ്ജലീകരണവും ഉപ്പിന്റെയും ധാതുക്കളുടെയും കാത്സ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കുറവും കാരണമാകാം.

തണുപ്പു കൂടുമ്പോഴോ അല്ലാതെയോ പേശികളിൽ കോച്ചിപ്പിടിത്തം അനുഭവപ്പെടാറുണ്ടോ? മസിലുകയറ്റം എന്ന് സാധാരണയായി പറയുന്ന അവസ്ഥയാണിത്. മസിൽ ക്രാംപ് എന്നാണ് വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്. ആ സമയം അസഹ്യമായ വേദനയായിരിക്കും അനുഭവപ്പെടുക. ഉറക്കത്തിനിടെ പലപ്പോഴും വേദനയോടെ എഴുന്നേൽക്കേണ്ട അവസ്ഥ വരെ ഉണ്ടാകാം.
സാധാരണയായി സങ്കോചിക്കുന്ന പേശികൾ വിശ്രാന്താവസ്ഥയിലേക്ക് വരും. എന്നാൽ ചില അവസരങ്ങളിൽ പേശികൾ കൂടുതലായി സങ്കോചിക്കാം. അനിയന്ത്രിതമായ പേശീസങ്കോചങ്ങളാണ് കോച്ചിപ്പിടിത്തത്തിലേക്ക് നയിക്കുന്നത്. കാൽവണ്ണയുടെ പിന്നിലെ കാഫ് മസിലുകളെയാണ് ഇതു കൂടുതലായും ബാധിക്കുന്നത്.
മസിൽ ക്രാംപ്സിന് പിന്നിലെ കാരണം
ഏത് പ്രായക്കാരിലും മസിൽ ക്രാംപ്സ് ഉണ്ടാകാം. എന്നാൽ ഇതിന്റെ യഥാർഥ കാരണം ഇപ്പോഴും അവ്യക്തമാണ്. കഠിനമായ തണുപ്പ്, ഗർഭം എന്നിവ പേശീവേദനയും കോച്ചിപ്പിടിത്തവും വരുത്താറുണ്ട്. ചിലരിൽ ചൂടു കാരണമുള്ള നിർജ്ജലീകരണവും ഉപ്പിന്റെയും ധാതുക്കളുടെയും കാത്സ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കുറവും കാരണമാകാം.
രാത്രികാലങ്ങളിൽ കോച്ചിപ്പിടിത്തം വരുന്നവരുണ്ട്. വ്യായാമവുമായി ബന്ധപ്പെട്ടും മസിൽ കയറ്റം വരാം. ധാരാളം വെള്ളം കുടിച്ചു ഹൈഡ്രേറ്റഡ് ആയിരിക്കുന്നതു കോച്ചിപ്പിടുത്തത്തെ തടയാൻ സഹായിക്കും. തേങ്ങാവെള്ളവും കുടിക്കാം. മഗ്നീഷ്യവും പൊട്ടാസ്യവും ആഹാരത്തിലൂടെ ലഭിക്കുന്നതിന് അനുയോജ്യമായ പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്താം. ഏത്തപ്പഴം, പച്ചിലക്കറികൾ എന്നിവയിൽ മഗ്നീഷ്യവും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്.
പാദത്തിന് ഘടനാവൈകല്യങ്ങൾ ഉള്ളവർക്ക് അനുയോജ്യമായ ചെരുപ്പുകളും മറ്റും ധരിച്ചു കോച്ചിപ്പിടുത്തത്തെ പ്രതിരോധിക്കാനാകും. പതിവായി കാലുകൾ സാവധാനം സ്ട്രെച്ചു ചെയ്യുന്നതും ഗുണകരമാണ്. കോച്ചിപ്പിടിത്തത്തെ പ്രതിരോധിക്കുന്ന ഫലപ്രദമായ വ്യായാമങ്ങളുണ്ട്. കാഫ് മസിൽ സ്ട്രെച്ച്, ക്വാഡ്രിസെപ്സ് മസിൽ സ്ട്രെച്ച്, ഹാംസ്ട്രിങ് സ്ട്രെച്ച് എന്നിവ അതിൽ ഉൾപ്പെടുന്നു. അവ വിദഗ്ധ നിർദേശത്തോടെ പരിശീലിച്ചു വീട്ടിൽ ചെയ്യാം.
വീട്ടിൽ ശ്രദ്ധിക്കേണ്ടത്
കോച്ചിപ്പിടിത്തം ഉണ്ടായാൽ നാരങ്ങാവെള്ളത്തിൽ അൽപം ഉപ്പും പഞ്ചസാരയും ചേർത്തു കഴിക്കുന്നതു ഫലപ്രദമാണ്.
കോച്ചിപ്പിടിത്തമുണ്ടായ ഭാഗം സാവധാനം സ്ട്രെച്ച് ചെയ്യുന്നതു വളരെ ഗുണം ചെയ്യും.
കോച്ചിപ്പിടിച്ച വശത്തിന്റെ എതിർദിശയിലേക്കാണ് സ്ട്രെച്ചു ചെയ്യേണ്ടത്. ഒന്നോ രണ്ടോ മിനിറ്റു സ്ട്രെച്ചു ചെയ്ത നിലയിൽ തന്നെ തുടരാം.
കോച്ചിപ്പിടിച്ച ഭാഗത്തു ചെറുതായി ചൂടോ തണുപ്പോ വയ്ക്കുന്നതും ഫലപ്രദമാണ്. ഐസ് പായ്ക്കും വയ്ക്കാം. ഇളംചൂടുവെള്ളത്തിൽ കുളിക്കുന്നതും ഗുണം ചെയ്യും.
കോച്ചിപ്പിടിത്തം വരുന്ന സമയത്തു മസാജ് ചെയ്യാം. മഗ്‌നീഷ്യം, മൾട്ടിവിറ്റാമിനുകൾ എന്നിവ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുന്നതു ഗർഭിണികളിലെ കോച്ചിപ്പിടിത്തം ലഘൂകരിക്കും.
ലവണങ്ങളുടെ അപര്യാപ്തതയാണ് കാരണമെങ്കിൽ അതിനു ഡോക്ടറുടെ നിർദേശത്തോടെ സപ്ലിമെന്റ്സ് കഴിക്കാം. ഒരേ പൊസിഷനിൽ തുടരെ ഇരിക്കുകയോ നിൽക്കുകയോ ചെയ്യരുത്. കോച്ചിപ്പിടിത്തം കൂടെക്കൂടെ ഉണ്ടാകുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം പരിശോധനകൾ ചെയ്യേണ്ടതാണ്.
WHAT TO READ NEXT

താരൻ അകറ്റാൻ കറിവേപ്പില, വീട്ടിൽ തന്നെ ചെയ്യാവുന്ന ഹെയർ മാസ്ക്
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Home remedies for Muscle cramps
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





