
32 തവണ പോരാ, കട്ടിയുള്ള ഭക്ഷണമാണെങ്കില്‍ അതില്‍ കൂടുതല്‍ ചവയ്ക്കണം
ചവയ്ക്കുന്നത് പിഴച്ചാൽ ദഹനം താറുമാറാകും.

ദഹനം നടക്കുന്നത് ആമാശയത്തിൽ ആണെങ്കിലും തുടക്കം വായിൽ നിന്നാണ്. ഭക്ഷണം നന്നായി ചവയ്ക്കുക എന്നതാണ് ദഹനത്തിന്റെ ആദ്യ ഘട്ടം. ഇത് പോഷകങ്ങളെ ശരിയായ രീതിയിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും അമിതമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. ചവയ്ക്കുന്നത് പിഴച്ചാൽ ദഹനം താറുമാറാകും.
ചവയ്ക്കേണ്ടതെങ്ങനെ
ഓരോ തവണ ഭക്ഷണം വായിലേക്ക് വയ്ക്കുമ്പോഴും ചെറിയ അളവിൽ വേണം എടുക്കാൻ.
ചവയ്ക്കുമ്പോൾ വാ അടച്ചുവയ്ക്കാം. നാവ് ഇരുവശങ്ങളിലേക്കും ചലിക്കണം. താടിയെല്ല് ചെറുതായി ചലിപ്പിക്കണം.
ഭക്ഷണം 32 തവണയെങ്കിലും ചവയ്ക്കാൻ ശ്രമിക്കുക. എന്നാൽ കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് ഇതിൽ മാറ്റം വരുത്താം,
മാംസം, നട്സ് പോലുള്ള കട്ടിയുള്ള ഭക്ഷണങ്ങള്‍ 40 തവണ വരെ ചവയ്ക്കണം. തണ്ണിമത്തന്‍ പോലെ മൃദുവും ജലാംശമുള്ളതുമായ ഭക്ഷണങ്ങള്‍ക്കിത് 10-15 തവണ മാത്രം മതിയാകും.
ഭക്ഷണം മൃദുവായി, ഏകദേശം കുഴമ്പ് രൂപത്തിലായി, തരികള്‍ ഇല്ലാതായാല്‍ മാത്രം വിഴുങ്ങുക.
ചവയ്ക്കുന്നതിനൊപ്പം വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. വിഴുങ്ങിയതിന് ശേഷം മാത്രം കുടിക്കുക. ഭക്ഷണം കഴിക്കുമ്പോള്‍ അമിതമായി വെള്ളം കുടിക്കുന്നത് ദഹനരസങ്ങളുടെ വീര്യം കുറയ്ക്കുന്നു.
ശരിയായി ചവയ്ക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍
ഭക്ഷണം ചവയ്ച്ചു കഴിക്കുന്നത്, അന്നനാളത്തിന്റെയും ആമാശയത്തിന്റെയും ജോലിഭാരം കുറയ്ക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
WHAT TO READ NEXT

മഞ്ഞുകാലത്ത് ചുണ്ടുകള്‍ക്ക് വേണം എക്സ്ട്ര കെയര്‍
ഉമിനീരില്‍ അടങ്ങിയിട്ടുള്ള ദഹനരസങ്ങള്‍ കൊഴുപ്പുകളെയും മറ്റ് പോഷകങ്ങളെയും വിഘടിപ്പിക്കാന്‍ തുടങ്ങുന്നു. നന്നായി ചവയ്ക്കുന്നത് പ്രോട്ടീനുകളെ ശരിയായി വിഘടിപ്പിച്ച് വളര്‍ച്ചയ്ക്കും, കോശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനും, ഊര്‍ജ്ജത്തിനും ആവശ്യമായ അമിനോ ആസിഡുകളാക്കി മാറ്റുന്നു. കൂടാതെ വിറ്റാമിനുകളും ധാതുക്കളും നന്നായി ആഗിരണം ചെയ്യാനും സഹായിക്കുന്നു.
സാവധാനത്തില്‍ ചവയ്ക്കുന്നത്, വയറ് നിറഞ്ഞെന്ന സന്ദേശം തലച്ചോറിലെത്താന്‍ ആവശ്യമായ സമയം നല്‍കുന്നു.
WHAT TO READ NEXT

നിര്‍ജ്ജലീകരണമുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം
ചവയ്ക്കുന്നത് ഉമിനീര്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു, ഇത് ഭക്ഷണാവശിഷ്ടങ്ങളെ കഴുകിക്കളയുകയും ആസിഡുകളെ നിര്‍വീര്യമാക്കുകയും ചെയ്ത് വായിലെ പിഎച്ച് (pH) സന്തുലിതമാക്കുന്നു.
മെച്ചപ്പെട്ട ദഹനം ഊര്‍ജ്ജനില വര്‍ധിപ്പിക്കുന്നു. കായിക പ്രകടനം, മാനസികാരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിച്ചേക്കാം.
News Now
'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

Summary
How chew food properly
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
