കൃത്യമായി പരിശോധിക്കുന്നവർ ചുരുക്കം, വീട്ടിൽ രക്തസമ്മർദം നിരീക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രക്തസമ്മർദം നിരീക്ഷിക്കാനുള്ള ഉപകരണങ്ങൾ പലപ്പോഴും ആളുകൾ തെറ്റായാണ് ഉപയോഗിക്കുന്നതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

നിശബ്ദ കൊലയാളിയെന്നാണ് ഉയർന്ന രക്തസമ്മർദത്തെ വിശേഷിപ്പിക്കുന്നത്. രക്തസമ്മർദത്തിലെ ഏറ്റക്കുറച്ചിലുകൾ ജീവന് തന്നെ ഭീഷണിയായേക്കാം. വീട്ടിൽ തന്നെ രക്തസമ്മർദം നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ ഇപ്പോൾ ലഭ്യമാണ്. എന്നാൽ രക്തസമ്മർദം നിരീക്ഷിക്കാനുള്ള ഉപകരണങ്ങൾ പലപ്പോഴും ആളുകൾ തെറ്റായാണ് ഉപയോഗിക്കുന്നതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അളവു കൃത്യമല്ലാതിരുന്നാൽ പല ആരോഗ്യ സങ്കീർണതകൾക്കും കാരണമായേക്കാം.
വീട്ടില്‍ രക്തസമ്മര്‍ദം നിരീക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അനുയോജ്യമായ കഫ് വലിപ്പത്തോട് കൂടിയ ഉപകരണം വാങ്ങുക. അത് ഉപയോഗിച്ച് തുടങ്ങും മുന്‍പ് ഒരു ഡോക്ടറെ സമീപിച്ച് റീഡിങ് കൃത്യമായി രേഖപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുക.
കഫ് സൈസ് ഒരുപാട് ചെറുതോ ഒരുപാട് വലുതോ ആകാന്‍ പാടില്ല.
കഫ് ഘടിപ്പിക്കുമ്പോള്‍: കയ്യില്‍ കഫ് ചുറ്റുമ്പോള്‍, അത് അമിതമായി മുറുകുകയോ അയഞ്ഞുകിടക്കുകയോ ചെയ്യരുത്. കഫിന്റെ സ്ഥാനം കൃത്യമായിരിക്കണം. കൂടാതെ വസ്ത്രത്തിന് മുകളില്‍ ചുറ്റുന്നതും ഒഴിവാക്കുക.
ദിവസം രണ്ട് നേരം രക്തസമ്മര്‍ദം അളക്കാം. രാവിലെ മരുന്ന് കഴിക്കുന്നതിനു മുന്‍പും വൈകുന്നേരവും. എന്നും ഒരേ സമയത്ത് തന്നെ ഇത് ആവര്‍ത്തിക്കാന്‍ ശ്രമിക്കാം.
ചാരിയിരിക്കാന്‍ കഴിയുന്ന തരത്തിലുള്ള കസേരയില്‍ അഞ്ച് മിനിറ്റ് ശാന്തമായി ഇരുന്നതിന് ശേഷം രക്തസമ്മര്‍ദം അളക്കാം.
മേശയുടെ മുകളിലോ കസേര കൈയിലോ ഹൃദയത്തിന്റെ അതേ നിരപ്പില്‍ തന്നെ കൈ വയ്ക്കുക.
രക്തസമ്മര്‍ദം അളക്കുന്ന സമയം സംസാരിക്കാനോ വായിക്കാനോ പാടില്ല.
റീഡിങ്ങ് എടുത്ത കൈയില്‍ തന്നെ 3 മിനിറ്റ് എങ്കിലും ആകാതെ വീണ്ടും കഫ് കെട്ടരുത്. രണ്ട്-മൂന്ന് റീഡിങ് പരിശോധിക്കുക.
രണ്ട് കൈയിലെയും രക്തസമ്മര്‍ദം എടുത്ത ശേഷം ഉയര്‍ന്നത് ഏതാണോ അതാണ് പരിഗണിക്കേണ്ടത്. ദിവസം മുഴുവന്‍ വ്യതിചലിച്ചു കൊണ്ടിരിക്കുന്ന രക്തസമ്മര്‍ദം പലപ്പോഴും രാവിലെ അല്‍പം കൂടുതലായിരിക്കാം.
WHAT TO READ NEXT

മൈഗ്രെയിൻ ഉള്ളപ്പോൾ കാപ്പി കുടിക്കാമോ? വിശദീകരിച്ച് ഡോക്ടർ
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
How to check BP at Home, Tips
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



