News Now
ഡ്യുവല് സിഎന്ജി സിലിണ്ടര്; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്ജി വേര്ഷന് നാളെ വിപണിയില്

വീട്ടമ്മമാരുടെ ജോലിക്കും മൂല്യമുണ്ട്; വയോധികയുടെ അപകട നഷ്ടപരിഹാരം കുത്തനെ കൂട്ടി ഡല്ഹി ഹൈക്കോടതി

ചോറ് കുറച്ചിട്ടും വയറു കുറയുന്നില്ലേ? വില്ലൻ നമ്മുടെ ഈ ശീലമാകാം
'രണ്ട് വർഷം നീണ്ട പോരാട്ടം'; ഒടുവിൽ കോടതിയിൽ നിന്ന് നീതി കിട്ടിയെന്ന് ബാല, സന്തോഷം പങ്കുവച്ച് നടൻ

കോളിഫ്ലവര് വൃത്തിയാക്കാന് മടിച്ചിട്ടു വാങ്ങാതിരിക്കുകയാണോ? എങ്കില് ഇനി ആ മടി വേണ്ട വളരെ എളുപ്പത്തില് കോളിഫ്ലവര് വൃത്തിയാക്കിയെടുക്കാം. നിരവധി പോഷകങ്ങളുടെ കലവറയാണ് കോളിഫ്ലവര്. ഗോപി മഞ്ചൂരിയന്, ചില്ലി ഗോപി പോലുള്ള കോളിഫ്ലവര് വിഭവങ്ങള്ക്ക് ആരാധകര് ഒരുപാടുണ്ട്. ചിക്കനും ബീഫുമൊക്കെ മാറി നിൽക്കുന്ന രുചിയിലാണ് പലരും കോളിഫ്ലവർ കൊണ്ട് വ്യത്യസ്ത തരം കറികൾ ഉണ്ടാക്കുന്നത്.
കോളിഫ്ലവര് വൃത്തിയാക്കുമ്പോള് സൂഷ്മമായി പരിശോധിക്കേണ്ടതായിട്ടുണ്ട്. കാരണം ഇതില് മണ്ണിനൊപ്പം ധാരാളം സൂക്ഷമ ജീവികളും പ്രാണികളും പൂപ്പലും ഉണ്ടാവാന് സാധ്യതയുണ്ട്. നന്നായി വൃത്തിയാക്കിയില്ലെങ്കില് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യതയുമുണ്ട്.
എങ്ങനെ കോളിഫ്ലവര് വൃത്തിയാക്കാം
ചെറിയ കഷ്ണങ്ങളിലായി മുറിച്ചെടുക്കാം
കോളിഫ്ലവർ വൃത്തിയാക്കുന്നതിന്റെ ആദ്യപടി അവ ഇതളുകളായി വേർതിരിച്ചു എടുക്കുക എന്നതാണ്. അതിനുശേഷം കോളിഫ്ലവറിന്റെ നടുഭാഗത്തു കാണുന്ന തണ്ട് കത്തി ഉപയോഗിച്ച് മുറിച്ചു മാറ്റണം. കഷ്ണങ്ങളാക്കുമ്പോൾ ഒരുപാട് ചെറുതാകാതിരിക്കാനും ശ്രദ്ധിക്കണം.
ചൂടുവെള്ളത്തിൽ മുക്കി വയ്ക്കണം
ഒരു പാത്രത്തിൽ ചെറുചൂടു വെള്ളത്തിൽ ഉപ്പും മഞ്ഞളും ഒരു ടേബിൾസ്പൂൺ വിനാഗിരിയും ചേർക്കുക.
ഉപ്പ് അഴുക്ക് നീക്കം ചെയ്യാനും പ്രാണികളെ കൊല്ലാനും സഹായിക്കുന്നു.
മഞ്ഞളിന് സ്വാഭാവിക ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്.
വിനാഗിരി ഒരു നേരിയ അണുനാശിനിയായി പ്രവർത്തിക്കും.
മുതിർത്തു വെയ്ക്കുക
ഇതിലേക്ക് 15 മുതൽ 30 മിനിറ്റ് വരെ മുക്കിവയ്ക്കുക. ഇത് പ്രാണികളും കീടങ്ങളും നീക്കം ചെയ്യാൻ സഹായിക്കും.
വെള്ളത്തിൽ കഴുകിയെടുക്കാം
ഈ വെള്ളം ഊറ്റിയെടുത്ത ശേഷം ഒഴുകുന്ന വെള്ളത്തിനടിയിൽ വെച്ച് നന്നായി ഒന്നു കൂടി കഴുകിയെടുക്കാം. ഇത് കോളിഫ്ലവർ നന്നായി വൃത്തിയാക്കാൻ സഹായിക്കും.
ഉണക്കുക
പാചകം ചെയ്യുന്നതിനു മുമ്പ് കോളിഫ്ലവർ ഉണക്കിയെടുക്കുന്നത് പാചകം എളുപ്പമാക്കും. ഒരു കോട്ടൺ തുണിയിൽ കോളിഫ്ലവർ ഉണക്കിയെടുക്കുന്നു. ഉണങ്ങിക്കഴിഞ്ഞാൽ, കോളിഫ്ലവർ പാകം ചെയ്യാൻ തയ്യാറാണ്.
Summary
How to clean cauliflower
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




