
കെമിക്കൽ ഇല്ലാത്ത മോയ്സ്ചുറൈസർ വീട്ടിൽ ഉണ്ടാക്കിയാലോ?
ചര്‍മത്തിലെ വരള്‍ച തടയാനും ചർമം ഈര്‍പ്പമുള്ളതാക്കാനും മോയ്‌സ്ചുറൈസര്‍ സഹായിക്കും.

ചര്‍മസംരക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മോയ്‌സ്ചുറൈസര്‍. ചര്‍മത്തിലെ വരള്‍ച്ച തടയാനും ചർമം ഈര്‍പ്പമുള്ളതാക്കാനും മോയ്‌സ്ചുറൈസര്‍ സഹായിക്കും. എന്നാല്‍ വിപണിയിലിറങ്ങുന്ന കെമിക്കലുകള്‍ ചേര്‍ത്ത മോയ്‌സ്ചുറൈസറുകള്‍ ചര്‍മത്തില്‍ പുരട്ടുന്നത് പല ചര്‍മപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സുരക്ഷിതമായി ഉപയോഗിക്കാന്‍ സാധിക്കുന്നതരത്തില്‍ മോയ്‌സ്ചുറൈസര്‍ വീട്ടില്‍ തന്നെ ഉണ്ടാക്കി നോക്കിയാലോ!.
കറ്റാര്‍ വാഴയും ഗ്ലിസറിനും റോസ് വാട്ടറും
രണ്ട് ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലിലേക്ക് ഒരു ടീസ്പൂൺ ഗ്ലിസറിനും നാലോ അഞ്ചോ തുള്ളി പനിനീരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചാൽ പ്രകൃതിദത്ത മോയ്സ്ചുറൈസർ റെഡി. ഇത് ചർമം എണ്ണമയമുള്ളതാക്കാതെ സംരക്ഷിക്കും. ആവശ്യത്തിന് ഉപയോഗിച്ച ശേഷം ഫ്രിഡ്ജിൽ നല്ലതുപോലെ അടച്ചു സൂക്ഷിക്കാവുന്നതാണ്.
WHAT TO READ NEXT

താമര തണ്ട് റെസിപ്പി; രുചിയിലും ആരോഗ്യത്തിലും കിടിലൻ
വെളിച്ചെണ്ണയും തേനും
തുല്യ അളവിൽ വെളിച്ചെണ്ണയും തേനും ചെറുതായി ചൂടാക്കിയെടുത്ത ശേഷം ചർമത്തിൽ പുരട്ടാവുന്നതാണ്. ഇത് ചർമം മൃദുവാകാൻ സഹായിക്കും.
വിറ്റാമിൻ ഇ
ചർമത്തിൽ സാധാരണ പുരട്ടാൻ ഉപയോഗിക്കുന്ന വെളിച്ചെണ്ണയോ, നല്ലെണ്ണയോ, ഓലീവ് ഓയിലോ, ബദാം എണ്ണയോ എന്നിവയിലേതെങ്കിലും ഒന്നിലേക്ക് ഒന്നോ രണ്ടോ വിറ്റാമിൻ ഇ ക്യാപ്സ്യൂൾ പൊട്ടിച്ച് ഇടാം. ഇത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം രാത്രി കിടക്കുന്നതിന് മുൻപ് ചർമത്തിൽ പുരട്ടാവുന്നതാണ്. ഇത് ചർമം കൂടുതൽ മൃദുവാകാൻ സഹായിക്കും.
WHAT TO READ NEXT

നടത്തമോ യോഗയോ? ഏതാണ് ആരോഗ്യത്തിന് നല്ലത്?
അൽപം നനവോടെ മോയ്സ്ചറൈസർ പുരട്ടുന്നതാണ് കൂടുതൽ ഫലപ്രദം. ഇത് മോയ്സ്ചുറൈസറിനെ ചർമത്തിൽ ദീർഘനേരത്തേക്ക് ലോക് ചെയ്തു നിർത്താൻ സഹായിക്കും.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
How to make Moisturisers in Home.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


