നാവ് കൊണ്ട് ചുണ്ടു നനയ്ക്കുന്ന സ്വഭാവമുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്
ഉമിനീരിന്റെ പിഎച്ച് ലെവല്‍ എട്ടിന് മുകളിലാണ്.

കാലാവസ്ഥ ഏതാണെങ്കിലും മിക്കയാളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ചുണ്ടുകൾ വരണ്ടു പൊട്ടുന്നത്. ചുണ്ടിലെ ചര്‍മം ശരീരത്തിലെ മറ്റ് ഭാഗത്തെ ചര്‍മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍ വഴികളില്ല. എന്നാൽ ചിലർ നാവ് കൊണ്ട് ചുണ്ട് നനയ്ക്കുന്ന ശീലമുണ്ട്. ഇത് ചുണ്ടുകള്‍ കൂടുതൽ ഉണങ്ങാൻ കാരണമാക്കും.
നമ്മുടെ ചര്‍മത്തിന്‍റെ പിഎച്ച് ലെവല്‍ 4.5 ആണ്. അതേസമയം ഉമിനീരിന്റെ പിഎച്ച് ലെവല്‍ എട്ടിന് മുകളിലാണ്. അതിനാൽ നാവ് കൊണ്ട് ചുണ്ടു നനയ്ക്കുന്നത് താല്‍ക്കാലിക ആശ്വാസമാകുമെങ്കിലും പിന്നീട് ചുണ്ടുകള്‍ വരണ്ടു പോകാൻ കാരണമാകും. ചുണ്ടിലെ നനവ് നിലനിർത്താൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിപൊടിക്കൈകളുണ്ട്.
വെളിച്ചെണ്ണ
ചുണ്ടുകളിലെ ഈര്‍പ്പം നിലനിർത്താൻ വെളിച്ചെണ്ണ പുരട്ടുന്നത് സഹായിക്കും. ചുണ്ടുകളില്‍ നിന്ന് മൃതകോശങ്ങള്‍ നീക്കി, ചുണ്ടുകളിൽ തൊലി പൊളിഞ്ഞിരിക്കുന്ന അവസ്ഥയും ഒഴിവാക്കും. ദിവസത്തിൽ രണ്ടോ മൂന്നോ തവണ വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടുന്നത് നല്ലതാണ്.
വെള്ളരിക്കാനീര്
ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ മറ്റൊരു മാര്‍ഗം വെള്ളരിക്കാനീര് പുരുട്ടുകയെന്നതാണ്. ദിവസവും രാവിലെയും രാത്രിയും ഉറങ്ങുന്നതിനു മുമ്പ് വെള്ളരിക്കാനീരും റോസ് വാട്ടറും ചേർത്ത് ചുണ്ടിൽ പുരട്ടുന്നത് ചുണ്ടിനു നിറം നൽകാനും വരൾച്ച തടയാനും സഹായിക്കും.
WHAT TO READ NEXT

ദിവസവും ബദാം കഴിച്ചാല്‍ ശരീരത്തിന് എന്തു സംഭവിക്കും?
നെയ്യ്
ചുണ്ടിലെ വരൾച്ച മാറ്റാൻ നെയ്യ് ഉപയോഗിക്കുന്നതും നല്ലതാണ്. രാത്രി ഉറങ്ങുന്നതിനു മുൻപും അൽപം നെയ്യ് ചുണ്ടിൽ പുരട്ടുന്നത് വരണ്ട് പൊട്ടുന്നതു തടയാൻ സഹായിക്കും.
റോസ് വാട്ടർ
വരണ്ട ചർമം ഒഴിവാക്കാൻ ദിവസവും റോസ് വാട്ടർ ഉപയോഗിക്കാം. ഒലിവ് ഓയിലും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നത് ഇരട്ടിഫലം നൽകും. ഇത് ദിവസവും രണ്ടു നേരം പുരട്ടാം. വരണ്ട് പൊട്ടുന്നത് അകറ്റുക മാത്രമല്ല ചുണ്ടിന് നിറം നൽകാനും റോസ് വാട്ടർ മികച്ചതാണ്.
WHAT TO READ NEXT

രാവിലെ ചായയ്ക്കൊപ്പം പൊറോട്ട കഴിക്കാനാണോ പ്ലാന്‍?, അത്ര സേഫ് അല്ല
ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ
ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
രാത്രി ഉറങ്ങുന്നതിന് മുമ്പ് ലിപ് ബാം പുരട്ടുക. രാവിലെ ചുണ്ടുകൾ വരണ്ടിരിക്കാതിരിക്കാൻ ഇത് സഹായിക്കും.
രാവിലെ പല്ല് തേച്ചതിന് ശേഷം ചുണ്ടുകളിലെ ഡെഡ് സ്‌കിൻ നീക്കം ചെയ്യാൻ ചുണ്ടുകൾ മൃദുവായി ബ്രഷ് ചെയ്യുന്നത് മൃതകോശങ്ങള്‍ നീക്കാൻ സഹായിക്കും.
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Summary
How to prevent dry lips
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


