പാൽ തിളപ്പിച്ചപ്പോൾ അടിയിൽ പിടിച്ചോ? നോൺ-സ്റ്റിക്ക് പാത്രങ്ങൾ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാലിൽ വെള്ളത്തിന് പുറമേ കൊഴുപ്പ്, പ്രോട്ടീൻ, പഞ്ചസാര, ധാതുക്കൾ തുടങ്ങിയവയുമുണ്ട്.

non stick pan
non stick panPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :9 സെപ്റ്റംബർ 2026, 4:02 pm IST

പാചകം എളുപ്പമാക്കുന്നതിൽ അടുക്കളയിൽ നോൺ-സ്റ്റിക്ക് പാത്രങ്ങളുടെ പങ്ക് വളരെ വലുതാണ്. ഭക്ഷണം ഒട്ടിപ്പിടിക്കില്ല, എണ്ണയുടെ ചെലവു അധികം ഉണ്ടാകില്ല, വൃത്തിയാക്കാനും എളുപ്പം എന്നിവയാണ് നോൺ-സ്റ്റിക്ക് പാത്രങ്ങളുടെ പ്രത്യേകതകൾ. എന്നാൽ നോൺ-സ്റ്റിക്ക് പാത്രത്തിൽ പാൽ തിളപ്പിക്കുമ്പോൾ അടിയിൽ പിടിക്കുകയോ കട്ടപിടിച്ച പാടുകൾ ഉണ്ടാകുകയോ ചെയ്യുന്നത് പലരും നേരിട്ടിട്ടുണ്ടാവും.

പാലിൽ വെള്ളത്തിന് പുറമേ കൊഴുപ്പ്, പ്രോട്ടീൻ, പഞ്ചസാര, ധാതുക്കൾ തുടങ്ങിയവയുമുണ്ട്. പാത്രത്തിന്റെ അടിഭാഗത്ത് ചൂട് കൂടുമ്പോൾ പാലിലെ ചില ഘടകങ്ങൾ അടിയിൽ ഒട്ടിപ്പിടിക്കുകയും പിന്നീട് കട്ടിയുള്ള പാടായി മാറുകയും ചെയ്യാം.

അതിന് കാരണം;

ഉയർന്ന ചൂടിൽ പാൽ തിളപ്പിക്കുന്നത്

നോൺ-സ്റ്റിക്ക് പാത്രത്തിൽ പാൽ വളരെ ഉയർന്ന ചൂടിൽ ചൂടാക്കുന്നത് അടിഭാഗത്ത് അമിതമായി ചൂട് കേന്ദ്രീകരിക്കാൻ കാരണമാകും. പാൽ പാത്രത്തിന്റെ അടിയിൽ ഒട്ടാനുള്ള സാധ്യത ഇതോടെ കൂടും.

പാൽ ഇളക്കാതെ വയ്ക്കുന്നത്

പാൽ ചൂടാകുമ്പോൾ ഇടയ്ക്കിടെ ഇളക്കുന്നത് അടിയിൽ പാൽ കട്ടപിടിക്കുന്നത് കുറയ്ക്കാൻ സഹായിക്കും. പ്രത്യേകിച്ച് കട്ടിയുള്ള പാൽ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം.

പാത്രം വളരെ നേരം അടുപ്പിൽ വയ്ക്കുന്നത്

പാൽ തിളച്ച ശേഷവും ചൂടിൽ തന്നെ വച്ചാൽ പാൽ അടിയിൽ പിടിക്കാനും പിന്നീട് കരിഞ്ഞ പാടുണ്ടാകാനും സാധ്യതയുണ്ട്.

പാത്രത്തിന്റെ അടിഭാഗത്ത് കോട്ടിങ് നാശമായാൽ

നോൺ-സ്റ്റിക്ക് കോട്ടിങ് പഴകുകയോ പോറലുകൾ ഉണ്ടാകുകയോ ചെയ്താൽ ഭക്ഷണം എളുപ്പത്തിൽ ഒട്ടിപ്പിടിക്കാം. അതുകൊണ്ട് പാത്രത്തിന്റെ കോട്ടിങ് സ്ഥിരമായി പരിശോധിക്കണം.

നോൺ സ്റ്റിക്ക് പാത്രങ്ങളിൽ ഭക്ഷണം പറ്റിപിടിച്ചാൽ എങ്ങനെ വൃത്തിയാക്കണം?

പാത്രം തണുക്കാൻ അനുവദിക്കുക. ശേഷം പാത്രത്തിൽ ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ച് കുറച്ച് നേരം കുതിർത്ത് വയ്ക്കാം. ഇത് അടിയിൽ പറ്റിപ്പിടിച്ച പാലിന്റെ പാളി മൃദുവാക്കാൻ സഹായിക്കും. ശേഷം സ്പോഞ്ച് ഉപയോഗിച്ച് പതുക്കെ വൃത്തിയാക്കുക.

News Now

Summary

How to prevent milk from sticking to non stick pan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates